കേരളനവോത്ഥാനവും യുക്തിചിന്തയും
നവോത്ഥാനത്തിന്റെ നേട്ടങ്ങളിലൊന്ന് സത്യം പറയാനുള്ള കൂസലില്ലായ്മയാണെന്നു വൈലോപ്പിള്ളി ശ്രീധരമേനോന് ‘കാവ്യലോകസ്മരണ’കളില്‍ വ്യക്തമാക്കുന്നുണ്ട്. അതേ, തീര്‍ച്ചയായും നവോത്ഥാനം നൈതികതയുടെ വേലിയേറ്റമാണ്. യുക്തിബോധത്തിന്റെ ജാഗരണമാണ്. പ്രത്യഭിജ്ഞാനമാണ്. ആലസ്യത്തില്‍നിന്ന് ആത്മാഭിമാനത്തിലേക്കുള്ള ഉണര്‍വാണ്. എന്നാല്‍ ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ് ആരംഭിച്ച കേരളീയ നവോത്ഥാനസംരംഭങ്ങളെ അനുഷ്ഠാനപരമായ അന്യഥാകരണത്തിലേക്ക് സമകാലികര്‍ അധഃപതിപ്പിച്ചു. അപമാനകരമായ, ഇത്തരമൊരു കോച്ചിപ്പിടുത്തത്തിന്റെ കാലത്ത് ഓര്‍മകളെ പ്രത്യാനയിക്കാനുള്ള വിനീതമായ ഒരിടപെടലാണ് കേരളനവോത്ഥാനവും യുക്തിചിന്തയും എന്ന ലേഖനസമാഹാരം – ചരിത്രം കരുതിവച്ച അതിന്റെ ധൈഷണികരേഖകള്.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അന്തിയൂഴമായി ഇതാ ഒരു പുസ്തകം.
അവതാരിക : വൈശാഖന്
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…