സാമൂഹികജ്ഞാനനിര്മിതിയെയും വിമര്ശനാത്മകബോധനത്തെയും പരസ്യമായും, ജ്ഞാനനിര്‍മിതിവാദത്തെ രഹസ്യമായും കയ്യൊഴിഞ്ഞുകൊണ്ടുള്ള ഒരട്ടിമറിയാണ് ഇപ്പോള്‍ വിദ്യാഭ്യാസരംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്. ക്ലസ്റ്ററുകളെ ദുര്‍ബലപ്പെടുത്തിയും മോണിറ്ററിങ്ങ് തീരെ ഒഴിവാക്കിയും പരീക്ഷകളെ പഴഞ്ചന്‍ രൂപങ്ങളിലേക്ക് തിരിച്ചുകൊണ്ടുപോയും പൊതുവിദ്യാഭ്യാസത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഒരു സംഘം അധ്യാപകര്‍ നടത്തിയ സൂക്ഷ്മവും സമഗ്രവുമായ പഠനത്തിന്റെ കണ്ടെത്തലുകളാണ് ഈ ലഘുഗ്രന്ഥത്തിന്റെ ഉള്ളടക്കം
ഒരു സംഘം ലേഖകര്‍ (എഡ്യുക്കേഷനല്‍ റിസര്‍ച്ച് യൂണിറ്റ്)
വില : 70 രൂപ
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…