1976-ല്‍ പുറത്തിറക്കിയ ‘കേരളത്തിന്റെ സമ്പത്ത്’ മുതല്‍ കേരളത്തിലെ വ്യവസായരംഗം, പരമ്പരാഗത വ്യവസായങ്ങള്‍, കൃഷി, അധികാരവികേന്ദ്രീകരണം തുടങ്ങി കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും സോവനീറുകളും പരിഷത്ത് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയെല്ലാം അതാത് സന്ദര്‍ഭങ്ങളില്‍ കേരളത്തിന്റെ വികസനചര്ച്ചകളിലുള്ള ഇടപെടലുകളായിരുന്നു. കഴിഞ്ഞ വര്‍ഷം, നിരവധി അക്കാദമിക പണ്ഡിതന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ വികസനസംഗമങ്ങളിലൂടെയും വികസനകോണ്ഗ്രസിലൂടെയും കേരളവികസനത്തെക്കുറിച്ച് രൂപപ്പെട്ട സമീപനങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി.
എഡിറ്റര്‍മാര്‍ :’ഡോ.എം.പി.പരമേശ്വരന്, ഡോ.കെ.രാജേഷ്
വില : 100 രൂപ
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…