കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന സംഗമത്തിന്റെ ഭാഗമായുള്ള പ്രീകോണ്‍ഫറന്‍സ് ഏപ്രില്‍ 29 ന് ആരംഭിക്കും. കേരള വികസനത്തെ സംബന്ധിച്ച് സംഗമത്തില്‍ അവതരിപ്പിക്കുന്നതിന് പരിഷത്ത് തയ്യാറാക്കിയ കരടു പൊതുസമീപന രേഖയ്ക്ക് അന്തിമരൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ പ്രീകോണ്‍ഫറന്‍സില്‍ നടക്കും. 29 ന് ഉച്ചതിരിഞ്ഞ് 2 മുതല്‍ ആരംഭിക്കുന്ന പ്രീകോണ്‍ഫറന്‍സ് രാത്രി 7 ന് സമാപിക്കും. സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനവും 29 ന് രാവിലെ ആരംഭിക്കും.
സംഗമത്തിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനു താത്പര്യമുള്ളവര്‍ക്ക് 24 വരെwww.keralavikasanasangamam.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…