കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്ന കൊടക്കാട് ശ്രീധരന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

നല്ല പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ശ്രീധരന്‍ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രചിന്ത വളര്‍ത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പരിഷത്തിന്‍റെ ശാസ്ത്രകലാജാഥകള്‍ ആകര്‍ഷകമായി സംവിധാനം ചെയ്യുന്നതില്‍ അധ്യാപകനായിരുന്ന ശ്രീധരന്‍ വഹിച്ച പങ്കും പ്രധാനമാണ്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പ്രചാരണത്തില്‍ നര്‍മരസം തുളുമ്പുന്ന ശ്രീധരന്‍റെ പ്രഭാഷണങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Categories: Updates