കോട്ടയം ജില്ലാ ഐ ടി ശില്പശാല ടി വി പുരം അക്ഷയ കേന്ദ്രത്തില്‍ വച്ച് ഒക്ടോബര്‍ 31 ശനിയാഴ്ച നടന്നു. ശില്പശാല ഡോ: ബി ഇക്ബാല്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിവര സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം ഒരു മണിക്കൂര്‍ നീണ്ട ക്ലാസ്സ് എടുത്തു. വിവര സാങ്കേതിക വിദ്യയുടെ ചരിത്രം, അത് സാധാരണ ജനങ്ങള്‍ സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകത, അതില്‍ സ്വതന്ത്ര സോഫ്തുവെയറിന്റെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു. ഓണ്‍ലൈന്‍ ഉദ്ഘാടന ചടങ്ങ് ശില്പശാലയ്ക്ക് എന്തുകൊണ്ടും യോജിച്ച ഒന്നാണെന്നും, ഇതുതന്നെ വിവരസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ വിളിച്ചോദുന്നു എന്നും ചടങ്ങില്‍ നന്ദി പ്രകാശിപ്പിക്കവെ ജില്ല ഐ ടി സബ് കമ്മറ്റി കണ്‍വീനര്‍ ശ്രീ എസ് സുധീഷ് അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് സ്വതന്ത്ര സോഫ്ടുവെയര് പ്രാധാന്യം, സ്വതന്ത്ര സോഫ്റ്റുവെയര്‍ പരിശീലനം എന്നീ സെഷനുകള്‍ ശിവഹരി നയിച്ചു. സ്വതന്ത്ര സോഫ്റ്റുവെയര്‍ പരിശീലനത്തില്‍ സ്ടെല്ലേറിയം, ഇരുമ്പനം സ്കൂള്‍ കുട്ടികള്‍ പരിഭാഷപ്പെടുത്തിയ ടക്സ് പെയിന്റ് മുതലായ സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ അനുഭവമായി. ഉച്ച കഴിഞ്ഞ് പ്രവര്‍ത്തകര്‍ പരിഷത്തിന്റെ വെബ്സൈറ്റ് പരിചയപ്പെട്ടു. തുടര്‍ന്ന് നടന്ന് ബ്ലോഗ്ഗിങ്ങ് ക്ലാസ്സും പരിശീലനവും എറണാകുളം സ്വതന്ത്ര സോഫ്റ്റുവെയര്‍ സംരഭക പദ്ധതിയിലെ പ്രശോഭ് കൈകാര്യം ചെയ്തു. പരിഷത്ത് കോട്ടയം ജില്ലാകമ്മറ്റിയുടെ ബ്ലോഗും പ്രവര്‍ത്തകര്‍ക്ക് അതോടെ പരിചിതമായി. പിന്നീട് ഐ ടി സബ് കമ്മറ്റി കണ്‍വീനര്‍ ശ്രീ എസ് സുധീഷിന്റെ അദ്ധ്യക്ഷതയില്‍ ഐ ടി സബ് കമ്മറ്റി രൂപീകരിച്ചു. വൈകുന്നേരം 5.30 ഓടെ ശില്പശാല സമാപിച്ചു. വിവിധ മേഖലകളില്‍ നിന്നായി 20 ഓളം പ്രവര്‍ത്തകര്‍ ശില്പശാലയില് പങ്കെടുത്തു.