കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ഗണിതം മധുരം ശില്‍പശാല 2010 നവമ്പര്‍ 13 പരിഷത്ത്ഭവന്‍

കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് വേണ്ടിഗണിതം മധുരംശില്പശാല നടന്നു. ജില്ലയിലെ ഗവര്‍മെണ്ട്ഹൈസ്കൂളില്‍ നിന്നും പ്രധാന അദ്ധ്യാപകനായി റിട്ടയര്‍ ചെയ്ത ശ്രീ.വാസു മാസറ്ററാണ് ശില്‍പശാല നയിച്ചത്. 2010 എപ്രില്‍ മാസം മുതല്‍ തുടര്‍ച്ചയായി മാസത്തില്‍ രണ്ട് ദിവസം പഠനകേന്ദ്രത്തോടൊപ്പം പഠനവും പരീക്ഷണങ്ങളുമായി ചലിക്കുന്ന 20 ഓളം കൂട്ടുകാര്‍ ആവശ്യപ്പെട്ടത് കൊണ്ട്കൂടിയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

Categories: Updates