ഗണിത ക്ലാസ്സിലെ കഠിനമായ പഠന സന്ദർഭങളിൽ പരാജയപ്പെട്ടു പിന്മാറിയവർ ഏറെ. ഗണിതബോധനത്തിലെ പൊള്ളുമിടങൾ (HOT SPOTS) വിദ്യർതികൾക്കും അധ്യാപർക്കും ഒരുപോലെ വെല്ലുവിളിയാണു. ഗണിതക്ലാസ്സിലെ പൊള്ളുമിടങളെക്കുറിചു രേഖപ്പെടുത്താനും പരിഹാരം കാണാനുമുള്ള ശ്രമങൾക്കായി നൂറോളം ഗണിതാധ്യാപകർ തിരൂർ ഡയറ്റിൽ ഒത്തുചേർന്നു. ഡോ.എം.പി.പരമേശ്വരൻ,കോഴിക്കൊടു സർവ്വ്കലാശാല ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ.പി.ടി.രാമചന്ദ്രൻ, പാലക്കടു ഡയറ്റിലെ നാരയണനുണ്ണി എന്നിവർ അവർക്കു നേത്രുത്വം നൽകി. പരിഷത്തിന്റെ 47-ആം വാർഷികത്തിന്റെ അനുബന്ധ പ്രവർത്ത്നങളിലൊന്നയിരുനു ഇതു.
കേരള ഗണിത പാരംബര്യം അനുസ്മരിച്ചുകൊണ്ടു 2010 ഏപ്രിലിൽ തിരുനാവായിൽ നടക്കുന്ന ഗണിതശാസ്ത്രമാമാങ്ക്ത്തിന്റെ മുന്നൊരുക്ക ശിൽപ്പശാലയാണിതു. കേരളത്തിന്റെ ഗണിതപാരമ്പ്ര്യത്തേക്കുറിച്ചു ഡോ.പി.ടി.രാമചന്ദ്രൻ പ്രഭാഷണം നടത്തി.
ഡയറ്റ് പ്രിൻസിപ്പൾ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ.കെ.ജനാർദ്ദ്നൻ, എം.എസ്.മോഹനൻ,പി.വാമനൻ,പി.രമേഷ്കുമാർ,പി.ടി.മണികണ്ഠ്ൻ എന്നിവർ നെത്രുത്വം നൽകി.

Categories: Updates