കോഴിക്കോട് സര്‍വകലാശാലയിലെ വിമെണ്‍ സ്റ്റഡി സെന്റര്‍ Golden Mother Award 2013 നു വേണ്ടി അപേക്ഷകള്‍ സ്വീകരിക്കുന്നതായി പത്രവാര്‍ത്തകളില്‍ðനിന്ന് അറിയുന്നു. കോഴിക്കോട് സര്‍വകലാശാല പോലെ അക്കാദമിക പാരമ്പര്യമുള്ള ഒരു വിദ്യാകേന്ദ്രം ഒട്ടും അക്കാദമികമല്ലാത്ത ‘golden mother 2013’ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എതിര്‍ക്കുന്നു. സ്ത്രീ – പുരുഷ തുല്യതക്കു വേണ്ടി പോരാടുന്നóഒരു സംഘടന എന്നó രീതിയില്‍ð’മാതൃത്വത്തെ മഹത്വവല്‍ക്കരിക്കുന്ന’ó ഈ പരിപാടി തികച്ചും അശാസ്ത്രീയമാണ് എന്ന് പരിഷത്ത് കരുതുന്നു.
പഠനം, ഗവേഷണം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ðവ്യാപൃതരാവേണ്ടïസര്‍വ്വകലാശാല ഇത്തരം അക്കാദമിക സ്വഭാവം ഇല്ലാത്ത അവാര്‍ഡുകള്‍ നല്‍കുന്നത് തികച്ചും അപലപനീയമാണ്. അത് സ്ത്രീ പഠന കേന്ദ്രത്തിലൂടെ നടപ്പാക്കുന്നത് മൊത്തം കേരളസ്ത്രീത്വത്തെ അവഹേളിക്കുന്നതിനു തുല്യമാണെന്നതു കൊണ്ട് ഈ പരിപാടിയില്‍ðനിന്നും സര്‍വകലാശാല അധികൃതര്‍ പിന്മാറണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.
ഡോ. എന്‍.കെ. ശശിധരന് പിള്ള പ്രസിഡന്റ്
വി.വി. ശ്രീനിവാസന്, ജനറല്‍ സെക്രട്ടറി