പ്രിയ സുഹൃത്തെ,

ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് യു. എ. ഇ. യിലെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം –
2014 മാര്‍ച്ച് 28 ന് വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ഷാര്‍ജ എമിറേറ്റ്‌സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് നടക്കുന്നു.
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്ഥമായ ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളത്‌.

ശാസ്ത്ര മൂല
ലഘു ശാസ്ത്ര പരിക്ഷണങ്ങള്‍, ‍ശാസ്ത്രപ്രവര്‍ത്തനങ്ങള്‍, വിവിധ തരം ശാസ്ത്രപഠന പ്രവര്‍ത്തനങ്ങള്‍ …

സാംസ്കാരിക മൂല
കളികള്‍, പാട്ടുകള്‍, സംഗിതശില്പശാല…

നിര്‍മ്മാണമൂല
ഒറിഗാമി, പാവ നിര്‍മ്മാണം, കടലാസ് പൂക്കള്‍ നിര്‍മ്മാണം, നിര്‍മ്മാണം, ടാന്ഗ്രം…..

അഭിനയമൂല
അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പ്രായോഗികമായി അനുഭവിച്ചറിയാനും പ്രകടിപ്പിക്കാനും

ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്നു കൊണ്ട് ഹൃദ്യമായ പഠന പ്രവര്‍ത്തന ങ്ങളിലൂടെ ശാസ്ത്ര ബോധത്തിത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാദ്ധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഉദ്ദേശിക്കുന്നത്.

കളിയും കാര്യവും സമന്വയിപ്പിക്കുന്ന
തികച്ചും വ്യത്യസ്തതയാര്‍ന്ന ഈ ഏകദിന അദ്ധ്യയന പരിപാടിയില്‍
പങ്കെടുക്കാന്‍ എല്ലാ കൂട്ടുകാരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്ട്രേഷനും താഴെ കാണുന്ന നമ്പറുകളില്‍ വിളിക്കു…
050 30 97 209, 056 14 24 900

ഈ വിവരം നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവെക്കൂ …
അവരെയും ഈ ഏകദിന ക്യാമ്പില്‍ പങ്കാളികളാക്കൂ …

സ്നേഹാദരങ്ങളോടെ …
ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ.

Categories: Updates