കേരളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപോട്ടുപോയ സംസ്ഥാനമാണ് കേരളം. അധികാരവികേന്ദ്രീകരണം കേരളത്തിൽ യാഥാർഥ്യമാക്കപ്പെട്ടത് ജനകീയാസൂത്രണം എന്ന വിപുലമായ ഒരു ക്യാമ്പയിനിലൂടെ ആയിരുന്നു. ഒരുപക്ഷേ, ഭരണത്തിന്റെ ജനാധിപത്യവത്കരണം ഒരു ക്യാമ്പയിൻ രീതിയിൽ നടന്ന ഏക പ്രദേശം കേരളമായിരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരങ്ങൾ കൈമാറിയ നിയമവ്യവസ്ഥകൾ രണ്ട് പതിറ്റാണ്ട് പിന്നിട്ടു. അവയുടെ ഫലപ്രാപ്തി വിലയിരുത്തി കൂടുതൽ അധികാരങ്ങൾ താഴേക്ക് നൽകുന്നതിനുള്ള സമ്മർദം കേരള സമൂഹത്തിൽ ഉയർന്നുവരണം. വികേന്ദ്രീകരണത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പുനഃസംഘാടനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വ്യാപകമായ ചർച്ചയ്ക്ക് വിധേയമാകണം.
News
കേരളത്തിന്റെ ഉയർന്ന രോഗാതുരത ഒരു സാമൂഹികപ്രശ്നം : ഡോ.വി.രാമൻകുട്ടി.
തൃശൂർ : കേരളത്തിന്റെ ഉയർന്ന രോഗാതുരത (Morbidity) ഒരു സാമൂഹിക പ്രശ്നമായി കണ്ട് സർക്കാർ ഇടപെടൽ വേണമെന്ന് വിഖ്യാത ആരോഗ്യധനശ്ശാസ്ത്രജ്ഞൻ ഡോ.വി.രാമൻകുട്ടി പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം തൃശ്ശൂർ ശ്രീകേരളവർമ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതശൈലി, മരുന്നുകളോടുള്ള അമിതമായ ആഭിമുഖ്യം, സാമ്പത്തിക പരിമിതി Read more…