People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala

ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social science, along with the dedicated contributions of volunteers from the KSSP and the active participation Read more…

വിജ്ഞാനോത്സവം 2020

ഇക്കൊല്ലം രണ്ടു ഘട്ടമായി നടത്തുന്ന വിജ്ഞാനോത്സവത്തിന്റെ പ്രാഥമിക തലം 2020 ഡിസംബർ ആദ്യവാരമാണ് നടക്കുന്നത്. എൽ. പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നീ നാലു വിഭാഗങ്ങളിലായി എല്ലാ കുട്ടികൾക്കും പ്രാഥമിക തലത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇത്തവണത്തെ വിജ്ഞാനോത്സവം ബഹു വിഷയ തലത്തില്‍ ഉള്ളതായിരിക്കും. ബഹുമുഖ ബുദ്ധിയുടെ സാധ്യതകളും പരിശോധിക്കും. രക്ഷിതാക്കളെക്കൂടി പങ്കാളികളാക്കും. കൂടുതൽ അറിവുകൾക്കും വായനാ സാമഗ്രികകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക – https://edu.kssp.in/  

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയേഴാം വാര്‍ഷിക സമ്മേളനം 2020 ഒക്ടോബര്‍ 24, 25, 26 ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയേഴാം വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം 2020 ഒക്ടോബര്‍ 24, 25, 26 തീയതികളില്‍ സൂം ഫ്ലാറ്റ്ഫോമില്‍ ഓണ്‍ലൈനായി നടക്കുകയാണ്. ഉദ്ഘാടന സമ്മേളനവും പി.ടി. ഭാസ്കരപ്പണിക്കർ സ്മാരകപ്രഭാഷണവും പൊതുപരിപാടിയാണ്. ഫേസ്ബുക്കിലൂടെ ലൈവായും കാണാം. എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.  

Digital Classes a study

ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. അവസരോചിതമായ ഒരു ഇടപെടലായിരുന്നു അത്. പഠന വഴിയിൽ നിലനിർത്താൻ തുടങ്ങിയ ക്ലാസുകൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് പഠിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിക്കുന്നത്. ഡിജിറ്റൽ ക്ലാസുകളുടെ പ്രത്യക്ഷഗുണഭോക്താക്കളായ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ Read more…

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി-തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കൊരു വികസനപരിപ്രേക്ഷ്യം

കേരളം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപോട്ടുപോയ സംസ്ഥാനമാണ് കേരളം. അധികാരവികേന്ദ്രീകരണം കേരളത്തിൽ യാഥാ‍ർഥ്യമാക്കപ്പെട്ടത് ജനകീയാസൂത്രണം എന്ന വിപുലമായ ഒരു ക്യാമ്പയിനിലൂടെ ആയിരുന്നു. ഒരുപക്ഷേ, ഭരണത്തിന്റെ ജനാധിപത്യവത്കരണം ഒരു ക്യാമ്പയിൻ രീതിയിൽ നടന്ന ഏക പ്രദേശം കേരളമായിരിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരങ്ങൾ കൈമാറിയ നിയമവ്യവസ്ഥകൾ രണ്ട് പതിറ്റാണ്ട് പിന്നിട്ടു. അവയുടെ ഫലപ്രാപ്തി വിലയിരുത്തി കൂടുതൽ അധികാരങ്ങൾ താഴേക്ക് നൽകുന്നതിനുള്ള സമ്മർദം കേരള സമൂഹത്തിൽ Read more…

ദേശീയ വിദ്യാഭ്യാസനയം – ഒരു വിമർശനാത്മക വായന

കേന്ദ്രസർക്കാർ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചിരിക്കുകയാണ്. പാർലമെന്റിൽ അവതരിപ്പിച്ച് ചർച്ച ചെയ്യാതെ ഒരു പത്രസമ്മേളനത്തിലൂടെയാണ് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന നയം പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തെ മുന്നോട്ടുനയിക്കേണ്ട കാഴ്ചപ്പാടുകളും സ്വപ്നങ്ങളും ഭരണഘടനയുടെ ആമുഖത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അതില്‍ പറയുന്ന പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നമ്മുടെ രാജ്യം നിലനില്‍ക്കണമെങ്കില്‍ അതില്‍ ഊന്നിയുള്ള വിദ്യാഭ്യാസമായിരിക്കണം ഇവിടെ വികസിച്ചുവരേണ്ടത്. എന്നാൽ നയത്തിൽ ഒരിടത്തും ‘ജനാധിപത്യം’, ‘മതേതരത്വം’, ‘സോഷ്യലിസം’ എന്നീ വാക്കുകള്‍ പറയുന്നില്ല. എന്നാൽ Read more…

ഓണാഘോഷം: കോവിഡിനെതിരെ അതീവ ജാഗ്രത പാലിക്കുക

വ്യാപാരികളുടെ ശ്രദ്ധയ്ക്ക് 🔹 ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക. 🔹 സാമൂഹിക അകലം പാലിച്ച് മാത്രം ആളുകളെ അകത്ത് പ്രവേശിപ്പിക്കുക. 🔹 സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍/കൈകഴുകാനുളള സംവിധാനം സജ്ജമാക്കുക. 🔹 വ്യക്തികള്‍ കടയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈകള്‍ അണുവിമുക്ത മാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കഴിയുന്നതും കൈയ്യുറകൾ നൽകുക. 🔹 കടയില്‍ പ്രവേശിക്കുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക 🔹 സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. Read more…

SCIENCE IN ACTION മൂന്നൂമാസത്തെ ശാസ്ത്രോത്സവം

  ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ ശാസ്ത്രം ആഘോഷമാക്കുന്ന ഏതാനും ആഴ്ചകൾ നമുക്ക് വിഭാവനം ചെയ്താലോ? കൂടുതൽ അറിയാൻ, അറിവ് പങ്കുവെക്കാൻ, അറിവ് തുണയാകാൻ, അറിവ് വഴികാട്ടാൻ ശാസ്ത്രത്തിന്റെ വഴിയിലൂടെ.. ശാസ്ത്രമെഴുത്ത്, ശാസ്ത്രപുസ്‌തക പരിചയം, പ്രകൃതിനിരീക്ഷണങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, പ്രശ്‌നോത്തരികൾ, പ്രോജക്ടുകൾ, പ്രഭാഷണങ്ങൾ, അനിമേഷനുകൾ. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടികൾ, ഘട്ടങ്ങളായി, ⭕തുടക്കം ഓഗസ്റ്റ് 20ന് facebook ശാസ്ത്രമെഴുത്തിലൂടെ..⭕ *എല്ലാ ലൂക്ക വായനക്കാരും നാളെ #ScienceInAction#JoinScienceChain എന്ന ടാഗോടെ ശാസ്ത്രമെഴുത്തിൽ കണ്ണി ചേരണേ Read more…