വൈറസുമുതല്‍ വന്‍മരങ്ങള്‍വരെയുള്ള ഏതാനും ജൈവവിസ്മയങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ. ജീവലോകത്തിലെ ഏറ്റവുംവലിയ വിസ്മയം ജീവന്‍തന്നെയാണ്. ജീവന്റെ ഉത്ഭവം മുതലുള്ള വിസ്മയങ്ങളെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. അതില്‍ ചെറിയൊരുഭാഗമായ ആകാരവിസ്മയത്തെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കുട്ടികളെ മുന്നില്‍ക്കണ്ടുള്ള ഈ പുസ്തകം ജൈവവൈവിധ്യസംരക്ഷണത്തിനുള്ള കര്‍മപരിപാടികളിലേക്കാണ് നയിക്കുന്നത്.
മനുഷ്യന് അവന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പ്രകൃതിയില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെയാണ് ജൈവവൈവിധ്യത്തിന്റെ നാശവും ആരംഭിക്കുന്നത്. മനുഷ്യ-പ്രകൃതി സന്തുലനം തെറ്റുന്നതിന്റെ ആത്യന്തികഫലമാണ് ആഗോളതാപനവും കാലാവസ്ഥാമാറ്റവും. കാലാവസ്ഥാമാറ്റംമൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും ജൈവവൈവിധ്യനാശത്തിലേക്കു തന്നെയാണ് വഴിവയ്ക്കുന്നത്. 2018 ലെ പ്രളയം ജൈവവൈവിധ്യത്തിനേല്പിച്ച ആഘാതം വിവരണാതീതമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ജൈവവൈവിധ്യസംരക്ഷണം മനുഷ്യകുലത്തിന്റെ പ്രാഥമികകടമയാകുന്നത്. ജീവലോകവിസ്മയങ്ങളിലൂടെ ജീവലോകസംരക്ഷണത്തിലേക്ക് മനുഷ്യസമൂഹത്തെയാകെ നയിക്കുകയെന്നതുതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തി.
രചന-ഡോ എ എൻ നമ്പൂതിരി
വില-70 രൂപ
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…