ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (പരിഷ്‌കരിച്ച പതിപ്പ്)
ജ്യോതിഷം എന്നത് മിക്ക ആളുകള്‍ക്കും ജ്യോത്സ്യത്തിന്റെ ഒരു പര്യായപദം മാത്രമാണ്. സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ ചില ബുദ്ധിമാന്മാര്‍ പടച്ചുണ്ടാക്കിയ അന്ധവിശ്വാസങ്ങള്‍ എന്നേ പലരും കരുതുന്നുള്ളൂ. മറ്റു ചിലര്‍ക്ക് അതിനോട് അന്ധമായ ആരാധനാഭാവവുമാണ്. ഈ രണ്ടു നിലപാടുകള്‍ക്കിടയില്‍ സത്യം കണ്ടെത്താനുള്ള ഒരന്വേഷണമാണ് ഈ പുസ്തകം. ജ്യോതിശ്ശാസ്ത്രത്തെയും ജ്യോതിഷത്തെയും സംബന്ധിച്ച് അനേകം ഗ്രന്ഥങ്ങള്‍ ലഭ്യമാണെങ്കിലും രണ്ടിനെയും തമ്മില്‍ യുക്തിസഹമായി ബന്ധിപ്പിക്കുന്ന ഒരു പുസ്തകത്തിന്റെ അഭാവം പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. അതു പരിഹരിക്കാനുള്ള ഒരു ശ്രമത്തിന്റെ തുടക്കമായി ഈ ഗ്രന്ഥം പരിഗണിക്കാം. ഇരുപതിനായിരത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്.

Categories: Updates