ഡോ. എന്‍.കെ.ശശിധരന്‍ പിള്ള പ്രസിഡന്റ്, വി വി ശ്രീനിവാസന്‍ ജനറല്‍ സെക്രട്ടറി ——————————————————— കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റായി ഡോ.എന്‍.കെ. ശശിധരന്‍ പിള്ളയെയും ജനറല്‍ സെക്രട്ടറിയായി വി.വി. ശ്രീനിവാസനെ പി.കെ. നാരായണനെയും ട്രഷററായും തെരഞ്ഞെടുത്തു. ടി.കെ ആനന്ദി, ടി.പി. ശ്രീശങ്കര്‍ എന്നിവര്‍ വൈസ്പ്രസിഡന്റുമാരും പി.വി.ദിവാകരന്‍, കെ.വി.സാബു, പി.ഗോപകുമാര്‍ എിവര്‍ സെക്രട്ടറിമാരുമാണ്. ശാസ്തഗതി പത്രാധിപരായി പ്രൊഫ.എം.കെ. പ്രസാദ്, യുറീക്കാ പത്രാധിപരായി പ്രൊഫ. കെ പാപ്പൂട്ടി, ശാസ്ത്രകേരളം പത്രാധിപരായി ബാലകൃഷ്ണന്‍ ചെറൂപ്പ, പരിഷത്ത് പുതുതായി പ്രസിദ്ധീകരണം ആരംഭിക്കുന്ന ലൂക്ക ഓണ്‍ലൈന്‍ മാസികയുടെ പത്രാധിപരായി ഡോ.ബി.ഇക്ബാല്‍ എിവരെയും കാസറഗോഡു ജില്ലയിലെ ഉദിനൂരില്‍ നടുന്നുവരുന്ന പരിഷത്ത് വാര്‍ഷികം തെരഞ്ഞെടുത്തു.

Categories: Updates