തിരുവനന്തപുരം ജില്ലാ തല ഐ ടി ശില്പശാല ഇന്ന് കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ നടന്നു. ഐ ടി @ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. അൻവർ സാദത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ലോകമെങ്ങാടും നടന്നു കൊണ്ടിരിക്കുന്ന വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റവും കേരളത്തിലും മലയാള ഭാഷയിൽ പ്രത്യേകിച്ചുമുള്ള ഐ ടി രംഗത്തെ സജീവ ഇടപെടലുകളെയും അദ്ദേഹം വിശദീകരിച്ചു. വിവര സാങ്കേതിക വിദ്യയുടെ ജനകീയ പക്ഷത്തുനിന്നുകോണ്ട് ശാസ്ത്ര സാഹിത്യ പരിഷത്തിനു ആശയ പ്രചരണത്തിനുള്ള പുതിയ മാധ്യമമായി ബ്ലോഗുകളും സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളും ഉപയോഗിക്കണമെന്നു അദ്ദേഹം പറഞ്ഞു. യോഗത്തിൽ ജില്ല സെക്രട്ടറി ജി.സുരേഷ് അധ്യക്ഷത വഹിച്ചു. ഐ ടി സബ് കമ്മറ്റി കൺവീനർ രാജിത്ത് സ്വാഗതവും ജോ.കൺവീനർ അരുൺ കൃതജ്ഞതയും ആശംസിച്ചു.
Articles
People’s Participatory Environmental Impact Analysis of SilverLine The Semi High Speed Rail Project of Kerala
ABSTRACT The PEIA a novel approach in the field of EIA, a demanding and multifaceted undertaking involving the collaborative efforts of experts from various disciplines, including environmental science, earth science, life science, biodiversity, and social Read more…