ഏപ്രില്‍ 14, 15 തീയതികളിലായി ആറ്റിങ്ങല്‍ ഠൌണ്‍ യു പി സ്കൂളില്‍ നടന്നു വന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാര്‍ഷികം സമാപിച്ചു.വാര്‍ഷിക സമ്മേളനം  ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എസ് കുമാരി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍  മുനി. വൈസ് ചെയര്‍മാന്‍ എം പ്രദീപ് അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ജില്ല്ലാ പ്രസിഡണ്ട് ബാലകൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ജി. സുരേഷ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി.ശിവശങ്കരന്‍ നായര്‍ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി  രാജശേഖരന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ഗണിതശാസ്ത്രവര്‍ഷവുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് ഡോ. ഇ. കൃഷ്ണന്‍ എടുത്തു.

പുതിയ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട്: ഡോ.വിജയകുമാര്‍.

വൈസ് പ്രസിഡണ്ടുമാര്‍: റ്റി. സരസാംഗന്‍, എം ജി വാസുദേവന്‍ പിള്ള

സെക്രട്ടറി: ബി രമേശ്

ജോയിന്റ് സെക്രട്ടറിമാര്‍: സദീറ ഉദയകുമാര്‍, ഷിബു അരുവിപ്പുറം

ട്രഷറര്‍: എം. വിജയന്‍.

സംസ്ഥാന കമ്മറ്റിയംഗം ഗോപകുമാര്‍ ഭാവിപ്രവര്‍ത്തന രേഖ അവതരിപ്പിച്ചു. സ്വാഗതസംഘം പരിചയപ്പെടലിനു ശേഷം സമ്മേളനം സമാപിച്ചു.

Categories: Updates