കിളിമാനൂരിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് അനുബന്ധപരിപാടികളുടെ തുടക്കം പോങ്ങനാട് ബി.ആര്.സി-യില്‍ നടന്നു. വനിത ശില്പശാലയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ വനിത ജനപ്രതിനിധികൾ പങ്കെടുത്തു. ശ്രീ. ആർ.രാധാകൃഷ്ണൻ, പി. ഗോപകുമാർ എന്നിവർ നേതൃത്വം നൽകി. ഡിസംബര്‍ 6ന് നാവായിക്കുളം പഞ്ചായത്ത് ഹാളില്‍ ജന്‍ഡര്‍ ശില്പശാലയുടെ തുടര്‍ച്ചയായി ചര്‍ച്ചാ ക്ളാസ് നടക്കും
കിളിമാനൂര്‍ മേഖലയില്‍ മാസികാ പ്രചാരണം ഊര്‍ജിതമായി നടക്കുന്നു. സി.വി. രാജീവിന്റെ നേതൃത്വത്തിലാണ് പ്രചാരണം.
ഡിസംബര്‍ 11 ന് പോങ്ങനാട് വച്ച് ആരോഗ്യക്ളാസ്
ഡിസംബര്‍ 11, 12 തീയതികളില്‍ മേഖല വിജ്ഞാനോത്സവം പോങ്ങനാട് എൽ പി എസിൽ
ഡിസംബര്‍ 18 ന് ഇന്‍ഡ്യന്‍ ഭരണഘടനയെപ്പറ്റി ക്ളാസ് ശ്രീ രാധാകൃഷ്ണൻ നടത്തും
കല്ലമ്പലം അക്ഷയാ ഹാളില്‍ അടുക്കളമുറ്റത്തെ ആരോഗ്യക്ളാസുകൾ
തുടങ്ങി നിരവധി പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…