കിളിമാനൂർ മേഖലയിലെ നാവായിക്കുളത്ത് നടന്ന ജില്ലാ വാർഷീക സമ്മേളനം സമാപിച്ചു. പതിമൂന്നു മേഖലകളില്‍ നിന്നായി 220 പേര്‍ പങ്കെടുത്തു. ഡോ. കെ.പി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. രമേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി. സുരേഷ് റിപ്പോര്‍ട്ടും ട്രഷറര്‍ സന്തോഷ് ഏറത്ത് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കാവുന്പായി ബാലകൃഷ്ണന്‍ സംഘടനാരേഖയുടെ ഒന്നാം ഭാഗവും സംസ്ഥാന കമ്മിറ്റിയംഗം പി. എസ്. രാജശേഖരന്‍ രാണ്ടാം ഭാഗവും കെ. ജി ഹരികൃഷ്ണന്‍ പ്രമേയങ്ങളും അവതരിപ്പിച്ചു.ഡോ. ആര്‍ വി ജി മേനോന്‍ ശാസ്ത്രവും മതേതരത്വവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.എന്‍.ജഗജീവന്‍ സിസ്റ്റര്‍ ആനി പുന്നുസിനെ അനുസ്മരിച്ചു. സംസ്ഥാന ട്രഷറര്‍ കെ.വി. വിനോദ് തെരഞ്ഞടുപ്പിനു നേതൃത്വം നല്കി. മലയാള ഭാഷയെ ശക്തിപ്പെടുത്തുകയും സ്കൂളുകളില്‍ നിര്‍ബന്ധമായും പഠിപ്പിക്കുകയും ചെയ്യുക, മെഡിക്കല്‍കോളേജിലെ പ്രൈവറ്റ് പ്രാക്ടീസ് നിരോധനം കര്‍ശനമായി നടപ്പാക്കുക വര്‍ക്കല പാപനാശം ക്ലിഫുകള്‍ സംരക്ഷിക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി.
സമ്മേളനം താഴെപ്പറയുന്നവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു

ശ്രീ.എം. ബാലകൃഷ്ണൻ നായർ-(പ്രസിഡണ്ട്)

ശ്രീമതി.സദീറ ഉദയൻ, ശ്രീ.സരസാംഗൻ-(വൈ.പ്രസിഡണ്ട്മാർ)

ശ്രീ. ജി.സൂരേഷ്(സെക്രട്ടറി)

ശ്രീ.ഷിബു അരുവിപ്പുറം, ശ്രീ.സുഖ്ദേവ് -(ജോ. സെക്രട്ടറിമാർ)

ശീവശങ്കരൻ നായർ സി-(ട്രഷറർ )
വിശദാംശങ്ങള്‍ക്ക് http://kssptvm.wordpress.com/ ബ്ലോഗ് സന്ദര്‍ശിക്കുക.

Categories: Updates