ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥകളിലുടെ ആയിരക്കണക്കിനാളുകളെ ആകര്‍ഷിച്ച മികച്ച നാടകങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരുവനന്തപുരത്തും കോഴിക്കോട്ടും വീണ്ടുമവതരിപ്പിക്കുന്നു. മാര്‍ച്ച് 27ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ദേശീയ നാടകദിനാചരണത്തീന്റെ ഭാഗമായി വൈകിട്ട് ആറിന് പരിഷത്ത് നാടകങ്ങള്‍ അവതരിപ്പിക്കും. മാര്‍ച്ച് 29 ന് കോഴിക്കോട് നടക്കുന്ന ദേശീയ നാടകോത്സവത്തില്‍ വൈകിട്ട് 5 ന് ഇവ വീണ്ടും അവതരിപ്പിക്കുന്നു. എന്തിന്നധീരത്, ഒരു ധീരസ്വപ്നം, ഏകലവ്യന്റെ പെരുവിരല്‍, കുടിയോടെ പോരുവിന്‍, കുറവരശുകളി, പരശുപുരം ചന്ത എന്നിവയാണ് നാടകങ്ങള്‍.
ഏവര്‍ക്കും സ്വാഗതം.
Press Release
കുട്ടികളെ തോൽപ്പിക്കൽ – ഭരണഘടനാവിരുദ്ധമായ കേന്ദ്രനിയമം പിൻവലിക്കണം –
2002ലാണ് 86-ാം ഭരണഘടനാഭേദഗതി വഴി 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയത്. ഇങ്ങനെ സൗജന്യവും സർവ്വത്രികവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ഭാഗമായി. വീണ്ടും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് 2009ൽ പാർലമെന്റിൽ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായുള്ള കുട്ടികളുടെ അവകാശനിയമം അംഗീകരിച്ചത്. ഇതിന്റെ ഭാഗമായാണ് നോ ഡീറ്റൻഷൻ പോളിസി (ആരും തോൽക്കാത്ത വിദ്യാഭ്യാസ നയം ) നിലവിൽ വന്നത്. 2020ൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ Read more…