കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസരനിയമവേദിയുടെയും സൊസൈറ്റി ഓഫ് അക്വാറ്റിക് കെമിസ്റ്റ്സി(SAC)ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തീരദേശ പരിപാലനവും കേരളവും എന്ന വിഷയത്തിൽ ഒരു സെമിനാര്‍ നടത്തുന്നു. ജൂണ്‍ 5 വ്യാഴാഴ്ച്ച രാവിലെ 9 30 മുതല്‍ വൈകീട്ട് 5 വരെ കൊച്ചി സർവ്വകലാശാല മറൈന്‍ സയന്‍സ് ക്യാമ്പസ്സ് ഓഡിറ്റോറിയത്തിലാണ് സെമിനാർ .
തീരദേശ പരിപാലനത്തിന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2011 ലെ നോട്ടിഫിക്കേഷന്റെ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ക്കുള്ള ആശങ്കളും പ്രശ്നങ്ങളും സെമിനാര്‍ വിലയിരുത്തും. തീരദേശപരിപാലന നിയമം ജനജീവിതത്തെ എങ്ങിനെ ബാധിയ്ക്കുമെന്നും യഥാര്‍ഥത്തില്‍ എന്തൊക്കെയാണ് വേണ്ടതെന്ന് വിശകലനം ചെയ്യുവാനും ഉദ്ദേശിച്ചുള്ള ഈ സെമിനാറിൽ വിദഗ്ധര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. പാനല്ചർച്ചയ്ക്ക് ഫിഷറീസ് സർവ്വകലാശാല വൈസ് ചാന്‍സലർ ഡോ.മധുസൂദനക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നല്‍കും.
ഈ പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് പരിഷത്ത് പരിസര സബ്കമ്മിറ്റി കണ്‍വീനര്‍ അഡ്വ. കെ പി രവിപ്രകാശിനെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍- 9497072906, ഇ- മെയില്‍- [email protected]
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…