നമ്മുടെ പശ്ചിമഘട്ടം
എന്താണ് പശ്ചിമഘട്ടം? ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യകലവറയുമാണ് പശ്ചിമഘട്ടം. അറബിക്കടലില്‍ നിന്നുവരുന്ന നീരാവിനിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തി വര്‍ഷാവര്‍ഷം മഴ പെയ്യിക്കുന്നത് ഈ മലനിരകളാണ്. ലോകത്തിലെ 35 ജൈവവൈവിധ്യസമ്പന്നമായ സ്ഥാനങ്ങളിലൊന്നാണിത്. ഈ മലനിരകള്‍ അതിര്‍ത്തിയായിവരുന്ന ആറുസംസ്ഥാനങ്ങളിലെ 26 കോടിയോളം വരുന്ന മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയും ഇതുതന്നെ.
വികസനത്തിന്റെ പേരില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ പശ്ചിമഘട്ടത്തിന് വന്‍ഭീഷണി ഉയര്‍ത്തുകയാണ്. പശ്ചിമഘട്ടസംരക്ഷണം ഓരോ കേരളീയന്റെയും ജീവന്‍മരണപ്രശ്‌നമാണിന്ന്. പശ്ചിമഘട്ടമെന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുന്നതിന് സഹായകമായ ഒരു ഗ്രന്ഥം.

Categories: Updates