ഈ പുസ്തകം നെഹ്റുവിയന്‍ കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തലാണ്. നെഹ്റു വിമര്‍ശനങ്ങള്‍ക്കതീതനാണെന്ന രീതിയിലല്ല ഈ ഓര്‍മപ്പെടുത്തല്‍ നട്ടുച്ചക്കുപോലും മൂടഞ്ഞല് മഞ്ഞ് കനക്കുന്ന ഇന്നത്തെ ഇന്ത്യയില്‍ പ്രകാശം പരത്തുന്ന എന്തും എല്ലാംകൊണ്ടും പ്രസക്തമാണെന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിന്റെ പശ്ചാത്തലം. ആ നിലയ്ക്ക് നെഹ്റുവിയന്‍ ഇന്ത്യയെ, അതിന് നേതൃത്വം നല്കിയ നെഹ്റുവിനെ ഓര്‍മിക്കുകയും വായിക്കുകയും ചെയ്യുക എന്നത് പുതിയൊരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.
രചന -ടി.പി. കുഞ്ഞിക്കണ്ണൻ
പ്രസാധനം -ശാസ്ത്രസാഹിത്യ പരിഷത്ത്
വില – 250 രൂപ
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…