വേണം മറ്റൊരു കേരളം പദയാത്രാസംഗമം ആലുവ ടൌണ്‍ഹാളില്‍ പ്രൊഫ. എം.കെ. സാനു ഉത്ഘാടനം ചെയ്തു.

മുപ്പതു വര്‍ഷം മുന്‍പ് കേരളത്തില്‍ ജാതി-മതാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരുവാനും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുവാനും ആരും ധൈര്യപ്പെടില്ലായിരുന്നുവെന്നും കുബേര്‍കുഞ്ജ് തുടങ്ങിയ തട്ടിപ്പുകള്‍ക്ക് ഏറ്റവും വലിയ മാര്‍ക്കറ്റായി അധ:പതിക്കുന്ന സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു. ഇന്ന് വന്‍കിട ഹോട്ടലുകളില്‍ ഒരാള്‍ ഭക്ഷത്തിന്റെ ബില്ല് പതിനായിരങ്ങള്‍ നല്‍കുന്ന രീതിയിലേക്കെത്തിയിരിക്കുന്നതും ഇത്തരത്തിലുള്ള യുക്തിയില്ലായ്മയും ചേര്‍ത്തുവായിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. ആര്‍.വി.ജി. മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ബിനോയ് വിശ്വം, എം.ബി. രാജേഷ് എം.പി, സാജുപോള്‍ എം.എല്‍.എ, ജോസ് തെറ്റയില്‍ എം.എല്‍.എ, കെ.കെ. ജിന്നാസ്, പ്രൊഫ. എം.കെ. പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

കെ.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാജേന്ദ്രന്‍ സ്വാഗതവും ടി.പി. ശ്രീശങ്കര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. പരിഷത്ത് കലാസംഘം പരിപാടികള്‍ അവതരിപ്പിച്ചു.

Categories: Updates