കേരള ശാസ്ത്രസാഹിത്യ പരിഷത് 53–ാം സംസ്ഥാന സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് ഐടി ഹാളില്‍ 27 മുതല്‍ 29വരെ നടക്കും. സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍നിന്നായി 480 പ്രതിനിധികള്‍ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ പ്രത്യേകതകളും എന്ന വിഷയം അവതരിപ്പിച്ച് യുഎന്‍ഡിപി ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ധന്‍ ജി പത്മനാഭന്‍ രാവിലെ പത്തിന് സമ്മേളനം ഉദ്ഘാടനംചെയ്യും. പരിഷത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ പി അരവിന്ദന്‍ അധ്യക്ഷനാകും.

ഇരുപത്തെട്ടിന് വൈകിട്ട് ആറിന് പി ടി ഭാസ്കരപ്പണിക്കര്‍ അനുസ്മരണ സമ്മേളനം നടക്കും. ഡോ. ബി ഇക്ബാല്‍ അധ്യക്ഷനാകും. ശാസ്ത്രവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഡോ. ടി ജയരാമന്‍ പ്രഭാഷണം നടത്തും. അറിവിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ 29നു രാവിലെ 9.30ന് ഡോ. കെ എന്‍ ഗണേശ് ക്ളാസെടുക്കും.

Read more: http://www.deshabhimani.com/index.php/news/kerala/news-kerala-26-05-2016/563385

Categories: Updates