കണ്ണൂര്‍ : ആണവ നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനതയ്ക്ക് ഐക്യദാര്‍ഖ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജാഥ ഇന്ന് സപ്തംബര്‍ 24 വൈകുന്നേരം 4 മണിക്ക് പെരിങ്ങോത്ത് നിന്നും ആരംഭിച്ചു. നമുക്കെല്ലവര്‍ക്കും വേണ്ടിയാണ് കൂടംകുളത്തുകാര്‍  സമരം ചെയ്യുന്നതെന്നും അതിനാല്‍ അവരുടെ സമരത്തെ വിജയിപ്പിക്കാന്‍ കേരളീയര്‍ക്കുകൂടി ബാധ്യത ഉണ്ടെന്നും പ്രശസ്ത  പരിസ്ഥിതി ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനുമായ ഡോ.എ അച്യുതന്‍ ജാഥ ഉത്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു .

ഇന്ത്യക്ക് ആണവ  വൈദ്യതി വേണ്ടെന്നു വെച്ചാലും വികസനം ഇല്ലാതാകുന്നില്ല. ലോകതെല്ലാം ആണവ    നിലയങ്ങള്‍ അടച്ചു പൂട്ടിക്കൊന്റിരിക്കുകയാണ്. ഇന്ത്യയില്‍ കൂടം കുലതും ജൈതാപൂരിലും സമരം നടത്തുന്ന സാധാരണ ജനങ്ങളെ അടിച്ചമര്‍ത്തിയും ആണവ നിലയം സ്ഥാപിക്കും എന്നാനു സര്‍ക്കാര്‍ പറയുന്നത്. ഈ സമരങ്ങളോടു ജനകീയ ഐക്യം പ്രഖ്യാപിക്കാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം. അദ്ദേഹം ആവശ്യപ്പെട്ടു. ആണവ നിലയങ്ങല്ക് ചെലവഴിക്കുന്ന തുക സൌരോര്‍ജ  വികസനത്തിന്‌ ഉപയോഗിക്കണം. ഇന്നത്തെ സര്‍ക്കാര്‍ നയം ലോക ആണവ ലോബിക്ക് വേണ്ടിയുള്ളതാണ്. നിലവിലുള്ള ആണവ നിലയങ്ങള്‍ ക്രമേണ അടച്ചു പൂട്ടണം. കൂടം കുളം നിലയം പൂര്‍ത്തിയായെങ്കിലും കമ്മീഷന്‍ ചെയ്യാതെ ഉപേക്ഷിക്കണം. ആണവ നിലയങ്ങള്‍ ഇല്ലെങ്കിലും ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ തത്കാലത്തേക്ക് താപ നിലയങ്ങളുടെ ശേഷി  12 ശതമാനം വരെ വര്‍ദ്ധിപ്പിച്ചാല്‍ മതി. അതോടൊപ്പം സൌരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുകയും വേണം.

 

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ പ്രൊഫ. പി.കെ. രവീന്ദ്രന്‍ സംസാരിച്ചു. ടി.വി. നാരായണന്‍ സ്വാഗതവും ടി. സൈനുദ്ദീന്‍ കൃതജ്ഞതയും പറഞ്ഞു. ജാഥ 25 ന് രാവിലെ 9 മണിക്ക് കണ്ണൂരിലും 10 മണിക്ക് തലശ്ശേരിയിലും എത്തിച്ചേരും.

 

വിവിധ ജില്ലകളിലെ 30 ഓളം കേന്ദ്രത്തിലെ സ്വീകരണത്തിന് ശേഷം ജാഥ 28 ന് കൂടംകുളത്ത് സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രഭാഷണം, സംവാദം, ലഘുലേഖ പ്രചരണം തുടങ്ങിയവ സംഘടിപ്പിക്കും.

 എ. ഐ. പി. എസ്. എന്‍. ജനറല്‍ സെക്രട്ടറി ടി. ഗംഗാധരന്‍, പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗങ്ങളായ  വി. വിനോദ്, വി. വി. ശ്രീനിവാസന്‍, പി. വി. ദിവാകരന്‍, ടി. വി. നാരായണന്‍, എ. എം. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ജാഥയില്‍ അംഗങ്ങളായിരിക്കും.

Categories: Updates