മലപ്പുറം: കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിഡന്റായി ഡോ: കാവുമ്പായി ബാലകൃഷ്‌ണനേയും ജനറല്‍ സെക്രട്ടറിയായി ടി.പി. ശ്രീശങ്കറിനേയും മലപ്പുറത്ത്‌ നടക്കുന്ന സംസ്ഥാന വാര്‍ഷികം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഡോ: കെ. വിജയകുമാര്‍, കെ.എം. മല്ലിക (വൈസ്‌. പ്രസി.), പി.എ. തങ്കച്ചന്‍, പി.വി. സന്തോഷ്‌, ജി. രാജശേഖരന്‍ (സെക്രട്ടറിമാര്‍), പി.വി. വിനോദ്‌ (ട്രഷറര്‍) എന്നിവരേയും, വിവിധ ഉപസമിതി കണ്‍വീനര്‍മാരായി വി.ആര്‍. രഘുനന്ദനന്‍ (പരിസരം), കെ.ടി. രാധാകൃഷ്‌ണന്‍ (വിദ്യാഭ്യാസം), കെ.പി. രവിപ്രകാശ്‌ (വികസനം), സി.പി. സുരേഷ്‌ ബാബു (ആരോഗ്യം), ടി. ഗീനാകുമാരി (ജെന്റര്‍), വി.വി. ശ്രീനിവാസന്‍ (കലാ സംസ്‌കാരം), സി.എം. മുരളീധരന്‍ (പ്രസിദ്ധീകരണം), പി.എസ്‌.രാജശേഖരന്‍( ഐ.ടി.) പി. രമേഷ്‌ കുമാര്‍ (ബാലവേദി) എന്നിവരേയും തെരഞ്ഞെടുത്തു. ഡോ: ആര്‍.വി.ജി. മേനോനെ ശാസ്‌ത്രഗതി പത്രാധിപരായും പ്രൊഫ. കെ. പാപ്പുട്ടിയെ ശാസ്‌ത്രകേരളം പത്രാധിപരായും കെ.ബി. ജനാര്‍ദ്ദനനെ യുറീക്ക പത്രാധിപരായും തെരഞ്ഞെടുത്തു.

Categories: Updates