തിരുവനന്തപുരം: അതിരൂ ക്ഷമായ പാരിസ്ഥിതിക പ്രതി സന്ധിയില്‍ നിന്ന് കരകയ റാന്‍ അടിയന്തരവും ശക്തമ വുമായ നടപടികള്‍ കൈ ക്കൊണ്ടില്ലെങ്കില്‍ ജനജീവി തം അസാധ്യമാക്കുന്ന അപ കടാവസ്ഥയിലേക്ക് കേരളം ചെന്നെത്തുമെന്ന് പരിഷത്ത് തിരുവനന്തപുരത്തു സംഘടി പ്പിച്ച ഗ്രീന്‍ അസംബ്ലി മുന്നറി യിപ്പു നല്കി. ഈ വിപത്തു തടയുന്നതിന് ജനങ്ങള്‍ മു ന്നിട്ടറങ്ങി വ്യത്യസ്ത തല ത്തിലുള്ള ജനകീയ കൂട്ടായ്മ കള്‍ക്കും ബദലുകള്‍ക്കും രൂപം നല്‍കണം.
ലാഭം മാത്രം ലക്ഷ്യമാക്കി കേരളത്തില്‍ വിഭവങ്ങളെയും പരിസ്ഥിതിയെയും തകര്‍ക്കു ന്ന സമീപനമാണ് കണ്ടുവരു ന്നത്. കുന്നിടിക്കല്‍, കാട് കൈയേറ്റം, ഖനനം, മണലൂ റ്റല്‍, പാടം നികത്തല്‍ എന്നി വയൊക്കെ യാതൊരു വിധ ത്തിലുമുള്ള സാമൂഹിക നിയ ന്ത്രണവുമില്ലാതെ മുന്നേ റുകയാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ ഇവയെ തടയാനല്ല, കൂടുതല്‍ രൂക്ഷമാക്കാനാണ് സഹായിക്കുന്നത്. നെല്‍വ യല്‍-നീര്‍ത്തട സംരക്ഷണ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗ തി വരുത്തി നികത്തിയ ഭൂമി ക്ക് പിഴയടച്ച് നിയമവിധേയ മാക്കാന്‍ അനുവദിക്കുകയാ ണ്. സംരക്ഷിത വനം മാത്രം പരിസ്ഥിതിലോല പ്രദേശ മായി കണക്കാക്കിയാല്‍ മതി യെന്ന ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദേശം നടപ്പാക്കിയാല്‍ പശ്ചിമഘട്ടം ഇല്ലാതാകും. 2005 വരെ നടന്ന ഭൂമികൈ യേറ്റങ്ങള്‍ സാധൂ കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് മരവിപ്പിച്ചു വെങ്കിലും ഭീഷണി ഇല്ലാതാ യിട്ടില്ല. മലനാടും ഇടനാടും മാത്രമല്ല, തീരപ്രദേശവും കടലും കമ്പോള ശക്തികള്‍ കീഴടക്കുകയാണ്. വിഴിഞ്ഞം തുറമുഖം പാരിസ്ഥിതിക- സാമ്പത്തിക പ്രത്യാഘാത ങ്ങള്‍ പരിഗണിക്കാതെയും വിദഗ്ധ ചര്‍ച്ചകള്‍ കൂടാതെ യും നടപ്പാക്കിയാല്‍ വലിയ പരിസ്ഥിതിത്തകര്‍ച്ചയും മത്സ്യത്തൊഴിലാളികളുടെ വ്യാപകമായ തൊഴില്‍ നഷ്ട വുമാകും ഫലം.
ഇത്തരത്തില്‍ വിവേചനര ഹിതമായ പ്രകൃതിവിഭവ ചൂഷണം പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ഉപജീവനോപാധികളെ നശി പ്പിക്കുക മാത്രമല്ല, സംസ്ഥാ നത്ത് ജനജീവിതം ദുസ്സ ഹമാക്കുന്ന അവസ്ഥയിലെ ത്തിക്കുകയും ചെയ്യും. ഇതൊ ഴിവാക്കാന്‍ രാഷ്ട്രീയ പ്ര സ്ഥാനങ്ങളും സര്‍ക്കാരുക ളും പരിസ്ഥിതിസൗഹൃദ നി ലപാടുകള്‍ കൈക്കൊള്ളേ ണ്ടതുണ്ട്. വരുന്ന തദ്ദേശഭ രണ തെരഞ്ഞെടുപ്പില്‍ പ്രാ ദേശിക പരിസ്ഥിതി സം രക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടി രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രകടന പത്രികയില്‍ ഉള്‍പ്പെ ടുത്തുന്നതിന് ശക്തമായ ജന കീയ സമ്മര്‍ദ്ദം ഉയര്‍ന്നു വരണമെന്ന് ഗ്രീന്‍ അസംബ്ലി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് അസോസ്സി യേഷന്‍ ഹാളില്‍ നടന്ന ഗ്രീന്‍ അസംബ്ലി സുഗതകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. പരി സ്ഥിതി പ്രവര്‍ത്തക മേധാ പാട്കര്‍ റെക്കോര്‍ഡു ചെയ്ത പ്രസംഗത്തിലൂടെ ഗ്രീന്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു. പരിഷത്ത് പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ അസംബ്ലി പ്രമേ യം അവതരിപ്പിച്ചു. ദല്‍ഹി സയന്‍സ് ഫോറം ചെയര്‍മാന്‍ ഡോ. ഡി. രഘുനന്ദനന്‍, ഡോ. ആര്‍.വി.ജി. മേനോന്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, ഗാഡ്ഗില്‍ സമിതി അംഗം വി. എസ്.വിജയന്‍, ഡോ.ജെ.ദേ വിക, മാധ്യമപ്രവര്‍ത്തക ആര്‍. പാര്‍വതീദേവി, ആര്‍. ശ്രീധര്‍, ടി.പി.കുഞ്ഞിക്കണ്ണന്‍, ഡോ.കെ.വി.തോമസ്, ഡോ.മാത്യുകോശിപുന്നക്കാട്, ടി.പി. ശ്രീശങ്കര്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍, എ.ജെ. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിഷത്ത് ജനറല്‍സെക്രട്ടറി പി. മുരളീധരന്‍ സ്വാഗതവും കണ്‍വീനര്‍ എസ്.ജയകുമാര്‍ നന്ദിയും പറഞ്ഞു.
വൈകിട്ട് വെള്ളയമ്പലം മുതല്‍ ഗാന്ധിപാര്‍ക്കുവരെ ഹരിതറാലി നടത്തി. ഗാന്ധി പാര്‍ക്കില്‍ ചേര്‍ന്ന പൊതുസമ്മേളനം സുഗതകുമാരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍.വി.ജി. മേനോന്‍ മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി പി. മുരളീധരന്‍ അസംബ്ലി പ്രഖ്യാപനവും നടത്തി. മുന്‍ മന്ത്രി ബിനോയ് വിശ്വം, കെ.കെ. ശൈലജ ടീച്ചര്‍, ഡോ. വി.എസ്. വിജയന്‍, ടി. രാധാമണി എന്നിവര്‍ സംസാരിച്ചു. പരിഷത്ത് ജില്ലാസെക്രട്ടറി സന്തോഷ് ഏറത്ത് സ്വാഗതവും ജോജി കൂട്ടുമ്മേല്‍ നന്ദിയും പറഞ്ഞു.

Categories: Updates