ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള പാതകളില്‍കൂടെയല്ലാതെ ടൈഗര്‍ റിസര്‍വില്‍ കൂടി ശബരിമല യാത്ര ഒഴിവാക്കണമെന്നും, യാത്രക്കാരുടെ സുരക്ഷയും വനത്തിന്റെയും വന്യ ജീവികളുടെയും സംരക്ഷണവും ഉറപ്പാക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ലാ വാര്‍ഷിക സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു..മുന്‍കരുതലുകള്‍ ഒന്നുമില്ലാത്ത വഴി ഉപയോഗിച്ചതും പതിനായിരങ്ങള്‍ വനത്തില്‍ തംബടിച്ചതും ഡസന്‍ കണക്കിന് കച്ചവട സ്ഥാപനങ്ങള്‍ സ്ഥാപിച്ചതുമെല്ലാമാണ് പുല്ലുമേടു ദുരന്തത്തിന് കാരണം..ഇവിടെ വെള്ളവും വെളിച്ചവും മറ്റു സൌകര്യങ്ങളും എത്തിക്കണമെന്നാണ് ഇപ്പോളത്തെ ആവശ്യം..ഇത് അംഗീകരിച്ചാല്‍ വനത്തിന്റെയും വന്യ ജീവികളുടെയും വന്‍തോതിലുള്ള നാശത്തിനു ഇടയാക്കും…പുല്ലുമേടു ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് സമ്മേളനം അനുശോചനം രേഖപ്പെടുത്തി…
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…