കൈകഴുകലിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ പേരില്‍ പൊതുവിദ്യാലയങ്ങളില്‍ ഹിന്ദുസ്ഥാന്‍ ലിവറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ലൈഫ്ബോയ് സോപ്പിന്റെയും ഹാന്‍ഡ്വാഷിന്റെയും പ്രചരണ-വിപണന പരിപാടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്കി. കേരള ശുചിത്വമിഷന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സംയുക്തത്തില്‍ ‘തെളിമ’ എന്ന ശുചിത്വ-ആരോഗ്യ വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളില്‍ നടക്കുന്നതിനിടയിലാണ് ‘ദി സ്കൂള്‍ ഫൈവ്’ എന്ന പേരില്‍ ഹിന്ദുസ്ഥാന്‍ലിവറിന്റെ വിപണനപരിപാടികള് അരങ്ങേറുന്നത്. 21 ദിവസം ക്ളാസ് സമയത്താണ് വിദ്യാലയങ്ങളില്‍ ഈ പരിപാടി നടക്കുന്നത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹിന്ദുസ്ഥാന്‍ ലിവര്‍ പോലുള്ള കമ്പനികളുടെ വിപണനശൃംഖലയുടെ ഭാഗമാക്കുന്നത് വിദ്യാലയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സാമൂഹിക ധര്‍മത്തിനും മൂല്യബോധത്തിനും എതിരാണ്. ആയതിനാല്‍ ഈ പരിപാടി അടിയന്തിരമായി നിര്‍ത്തുന്നതിന് വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…