കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രവര്‍ത്തക ക്യാമ്പ് വൈക്കത്ത് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വി.എന്‍. രാജശേഖരന്‍പിള്ള ഉത്ഘാടനം ചെയ്തു. പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷനായ ഉത്ഘാടന ചടങ്ങില്‍ സ്വാഗതസംഗത്തെ പ്രതിനിധീകരിച്ച് ശ്രീ. ടി.എം. വിജയന്‍ സ്വാഗതം ആശംസിച്ചു. ബാലവേദി കൂട്ടുകാര്‍ സ്വാഗത ഗാനമാലപിച്ചു. പരിഷത്ത് ജനറല്‍ സെക്രട്ടറി ശ്രി. ടി. ദേവരാജന്‍, ശ്രീ. സി.പി. നാരായണന്‍ എം.പി എന്നിവര്‍ സംസാരിച്ചു. മൂനു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ 300 ഓളം പ്രവര്‍ത്തകര്‍ പങ്കെടുക്കും.

Categories: Updates