പ്രമുഖ രാഷ്ട്രീയ ചിന്തകനും വിദേശകാര്യവിദഗ്ദ്ധനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പ്രൊഫ:നൈനാന്‍ കോശിയുടെ നിര്യാണം കേരളീയര്‍ക്ക് പൊതുവെയും പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും ഒരു തീരാനഷ്ടമാണ്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരായുംമനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുമുള്ള പോരാട്ടങ്ങളില്‍ അദ്ദേഹം എഴുത്തിലൂടെയുംപ്രസംഗങ്ങളിലൂടെയും ആശയപരമായി നേതൃത്വം നല്‍കി. കേരളത്തില്‍ പൊതുവിദ്യാഭ്യാസസംരക്ഷണം ഉള്‍പ്പെടെയുള്ള നിരവധി സാമൂഹ്യപ്രശ്നങ്ങളില്‍ അദ്ദേഹം മുന്നില്‍ നിന്ന്പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പങ്കാളിത്തത്തോട് കൂടി രൂപീകരിച്ച കേരളവിദ്യാഭ്യാസ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. പരിഷത്തിന്റെഅടുത്ത ബന്ധുവും അഭ്യുദയകാംക്ഷിയും ആയിരുന്ന പ്രൊഫ:നൈനാന്‍ കോശിയുടെനിര്യാണത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

ഡോ.എന്‍.കെ.ശശിധരന്‍പിള്ള

പ്രസിഡണ്ട്

വി.വി.ശ്രീനിവാസന്‍

ജനറല്‍ സെക്രട്ടറി


Image:Wikipedia (FotoKannan)

Categories: Updates