എസ്.എസ്.എല്‍.സി പരീക്ഷാഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിക്കാന്‍ അഹോരാത്രം പണിയെടുത്ത അധ്യാപകരടക്കമുള്ള ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പിനെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അനുമോദിക്കുന്നു. ഒപ്പം മികച്ച വിജയശതമാനത്തിലൂടെ പൊതുവിദ്യാഭ്യാസത്തിന്റെ മികവ് വീണ്ടും തെളിയിച്ച വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അഭിനന്ദിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൂടി സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് റിസള്‍ട്ട് നേരത്തേ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്. ഇതിന്റെ നേട്ടം കുട്ടികള്‍ക്ക് ലഭിക്കണമെങ്കില്‍ പ്ലസ് വണ്‍ പ്രവേശനം സമയബന്ധിതമാക്കുകയും ക്ലാസ്സുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കുകയും വേണം. കഴിഞ്ഞ വര്‍ഷം റിസള്‍ട്ട് നേരത്തേ വന്നുവെങ്കിലും അതിന്റെ പ്രയോജനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാതെ പോയി. പ്രവേശന പ്രക്രിയ സെപ്തംബര്‍ മാസം വരെ ഒരു തരത്തിലും നീതീകരിക്കാന്‍ കഴിയാത്ത വിധം വൈകിപ്പിച്ചതിനാലാണിത്. ഇരുന്നൂറ് ദിവസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പാഠ്യപദ്ധതി നൂറില്‍ താഴെ ദിവസം കൊണ്ട് തീര്‍ക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവില്‍ പ്ലസ് വണ്‍ ക്ലാസുകളിലുള്ളത്. പ്രവേശന പ്രക്രിയ വൈകുന്നതിന്റെ മുഴുവന്‍ ബുദ്ധിമുട്ടും കുട്ടികളുടേത് മാത്രമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ആയതിനാല്‍ ഈ വര്‍ഷം പ്രവേശന പ്രക്രിയ മെയ് മാസം തന്നെ പൂര്‍ത്തിയാക്കി ജൂണ്‍ ആദ്യവാരം ക്ലാസുകള്‍ തുടങ്ങാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…