ശാസ്‌ത്രം കെട്ടുകഥയല്ല

ഫെബ്രുവരി 28 ന് എല്ലാമേഖലാ കേന്ദ്രങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ശാസ്‌ത്രം കെട്ടുകഥയല്ല എന്ന ലഘുലേഖയുടെ പ്രകാശനവും പ്രചാരണവും നടക്കും. ലഘുലേഖ വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക
http://luca.co.in/national_science_day_2015/
ശാസ്‌ത്രം വെറുതെ തപസ്സു ചെയ്‌താല്‍ കിട്ടുന്നതല്ല. നിരീക്ഷണപരീക്ഷണഫലങ്ങളുടെ ഒരു നല്ല ശേഖരവുമായി, ഭാവനയും യുക്തിചിന്തയുമുള്ളവര്‍ തപസ്സിരുന്നാല്‍ കിട്ടിയെന്നിരിക്കും. ന്യൂട്ടണും മാക്‌സ്‌വെല്ലും ഡാര്‍വിനും ഐന്‍സ്റ്റൈനുമൊക്കെ അങ്ങനെ തപസ്സിരുന്നവരാണ്‌. നിരീക്ഷണഫലങ്ങള്‍ അവരുടേതുതന്നെ ആയിരിക്കണമെന്നുമില്ല. ടൈക്കോബ്രാഹെയും കെപ്ലറും ഗലീലിയോയും നടത്തിയ നിരീക്ഷണഫലങ്ങളാണ്‌ ന്യൂട്ടന്റെ ഗാഢചിന്തയ്‌ക്ക്‌ (തപസ്സിന്‌) വിധേയമായത്‌. വിമാനനിര്‍മാണവിദ്യയൊന്നും തപം ചെയ്‌താല്‍ കിട്ടില്ല.

Categories: Updates