ബയോ ഗ്യാസ് പ്ലാന്റ് – ഫിറ്റര്‍മാരുടെ പരിശീലനം
ജൂലായ് 20, 21 പറവൂര്‍ ബ്ലോക്ക് ഓഫീസ്

ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍ (ഐആര്‍ടിസി) വികസിപ്പിച്ചെടുത്തിരിക്കുന്ന ബയോ ഗ്യാസ് പ്ലാന്റിന്റെ നിര്‍മ്മാണവും പ്രവര്‍ത്തന രീതിയും ഐആര്‍ടിസിയിലെ വിദഗ്ദ്ധര്‍ പരിചയപ്പെടുത്തുന്നു.
ജൂലായ് 20, 21 തീയതികളില്‍ പറവൂര്‍ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലന പരിപാടി, 20ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീരഞ്ജിനി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു. പരിപാടികള്‍ക്ക് ഐആര്‍ടിസി രജിസ്ട്രാര്‍ ശ്രീ വി.ജി.ഗോപിനാഥന്‍ നേതൃത്വം നല്‍കും.

————————————————————————————————————————————————————————-
തീവണ്ടിയില്‍ വടക്കുനിന്നു വരുന്നവര്‍ ആലുവയില്‍ ഇറങ്ങി KSRTC ബസ്സില്‍ പറവൂര്‍ PVT BUS STANDല്‍ വന്ന് വരാപ്പുഴ ഭാഗത്തേക്കുള്ള ബസ്സില്‍ കയറി ചെറിയപ്പിളളിയില്‍ ഇറങ്ങുക. വടക്കുനിന്ന് ബസ്സില്‍ വരുന്നവര്‍ ഗുരുവായൂര്‍-കൊടുങ്ങല്ലൂര്‍ വഴി പറവൂര്‍ വരാം.
തെക്കുനിന്നു തീവണ്ടിയിലോ ബസ്സിലോ വരുന്നവര്‍ എറണാകുളത്തിറങ്ങി വരാപ്പുഴ പാലം വഴി പറവുര്‍ ഭാഗത്തേക്കു പോകുന്ന ബസ്സില്‍ (കൊടുങ്ങല്ലൂര്‍/തൃശ്ശൂര്‍/ഗുരുവായൂര്‍ ബസ്സുകള്‍) കയറി ചെറിയപ്പിളളിയില്‍ ഇറങ്ങുക ചെറിയപ്പിള്ളിയില്‍ നിന്നു കേന്ദ്രത്തിലേക്ക് 500-600 മീറ്റര്‍ ദൂരം

Categories: Updates