എന്.എച്ച്. 47 ല് പാലിയേക്കരയിലെ ബി.ഒ.ടി ടോള് പ്ലാസ്സയില് നിന്ന് പുതുക്കാട് സെന്ററിലേക്ക് പരിഷത്ത് തൃശൂര് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധജാഥയും ധര്ണ്ണയും സംഘടിപ്പിച്ചു. ജനറല് സെക്രട്ടറി ശ്രീ.ടി.പി.ശ്രീശങ്കര് ധര്ണ്ണ ഉദ്ഘാടനം ചെയ്തു. ഡോ.കാവുന്പായി ബാലകൃഷ്ണന്, അഡ്വ.കെ.പി.രവിപ്രകാശ്, ജില്ലാപ്രസിഡണ്ട് ശ്രീ.വി.എന്.കൃഷ്ണന്കുട്ടി,  ജില്ലാസെക്രട്ടറി  വി.മനോജ്കുമാര്, ശ്രീ.ടി.ആര്.രാജേഷ് എന്നിവര് സംസാരിച്ചു. ലഘുലേഖകളും നോട്ടീസും പ്രചരിപ്പിച്ചുകൊണ്ട് പ്ലക്കാഡുകളേന്തി നൂറോളം പ്രവര്ത്തകര് ജാഥയില് പങ്കെടുത്തു.

Categories: Updates