കല്പറ്റ: ഭിന്നശേഷി വിദ്യാത്ഥികളെ പൊതു വിദ്യാലയത്തിൽ തന്നെ പഠിപ്പിക്കുകയും വിദ്യാലയ പ്രവേശന സമയത്ത് ആവശ്യമനുസരിച്ച് ഓരോ വിഭാഗത്തിനും പ്രിപ്പറേറ്ററി കോഴ്സ് നല്കുകയും ചെയ്യണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അൻപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഡി.എ.ഡബ്ളൂ.എഫ് വയനാടിന്റെ സഹകരണത്തോടെ നടത്തിയ സെമിനാർ നിർദ്ദേശിച്ചു.കല്പറ്റ മുന്നിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു.ഭിന്ന ശേഷി വിദ്യാർത്ഥികളും വിദ്യാഭ്യാസ സമീപനവും എന്ന വിഷയം വൈത്തിരി ബി.ആർ.സി. കോർഡിനേറ്റർ എ.കെ.ഷിബു അവതരിപ്പിച്ചു. ജില്ലയിൽ മുവ്വായിരത്തിലധികം ഭിന്നശേഷി വിദ്യാർത്ഥികളുണ്ടെന്നും അവരിൽ എഴുപത്തിമൂന്നു പേർ കിടക്കയിൽ തന്നെ കിടക്കുന്നവരാണെന്നും അവരെ വീട്ടിൽ പോയി പഠിപ്പിക്കുവാൻ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും എന്നാൽ രക്ഷിതാക്കളും സമൂഹവും കുറേക്കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.റിസോഴ്സ് റൂം, ടാലന്റ് ലാബ്, ഭിന്നശേഷി സൗഹൃദ ഇരിപ്പിടം, റാംപ്, ടോയിലറ്റ് അറ്റാച്ചഡ് ക്ലാസ്സ് റൂം, ഓരോ വിഭാഗങ്ങൾക്കും പറ്റിയ റിസോഴ്സ് അധ്യാപകർ തുടങ്ങിയവ ഓരോ സ്കൂളിലും ഉണ്ടായെങ്കിൽ മാത്രമേ ഭിന്നശേഷി വിദ്യാർത്ഥികളുടെ പOനം ഉറപ്പാക്കാൻ സാധിക്കൂ. സഹപാഠികളിൽ നിന്നുള്ള പിന്തുണ, അധ്യാപകരുടെ സ്നേഹം, രക്ഷിതാക്കളുടെ ശ്രദ്ധ, സമൂഹത്തിന്റെ പരിഗണന തുടങ്ങിയ ഘടകങ്ങളെല്ലാം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ഫെഡറേഷനോ ഫ് ദ ബ്ളൈൻഡ് എന്ന സംഘടനയുടെ സംസ്ഥാന വൈസ്.പ്രസിഡന്റ് ഡോ.ഹബീബ് പി.റിസോഴ്സ് ടീച്ചർ ജിഷ ബിന്ദു, കുപ്പാടി ഗവ.ഹൈസ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.വി. മത്തായി, നടവയൽ .സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടേർട് പ്രിൻസിപ്പാൾ എം.എം.ടോമി തുടങ്ങിയവർ പ്രതികരണങ്ങൾ അവതരിപ്പിച്ചു .സജീവമായ പൊതു ചർച്ച നടന്ന .പരിഷത്ത് ജില്ലാ പ്രസിഡന്റ്മാഗി ടീച്ചർ അധ്യക്ഷയായിരുന്നു.കെ.വി.മോഹനൻDA WF ജില്ലാ സെക്രട്ടറി കെ.വി.മോഹനൻ സ്വാഗതവും കെ.പി.ജോർജ് നന്ദിയും പറഞ്ഞു

ഫോട്ടോ
പരിഷത്തിന്റെ ഭിന്നശേഷി വിദ്യാഭ്യാസ സമീപനം സെമിനാർ കല്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് ഉത്ഘാടനം ചെയ്യുന്നു

Categories: Updates