viagra online cheap കോഴിക്കോട് ജില്ലയിലെ മലാപ്പറമ്പ് എ യു പി സ്കൂൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ സംഭവം അത്യന്തം പ്രതിഷേധാർഹമാണെന്നും ഇതിനു നേതൃത്വം നല്‍കിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കേരളത്തിലെ എയിഡഡ വിദ്യാലയങ്ങളെ റിയൽ എസ്റ്റെറ്റ് മാഫിയക്ക് തീറെ ഴുതരുതെന്നും കേരളശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു . ഒരു നാടിൻറെ വിദ്യാഭ്യാസ അവകാശത്തെയും സംസ്ക്കാരത്തെയും ഉന്മൂലനം ചെയ്യുന്ന അപകടകരമായ സൂചനകളാണ് ഇതിലൂടെ വെളിപ്പെടുന്നത് . ചൂഷണത്തിനെതിരായ പോരാട്ടങ്ങളുടെ നീക്കിബാക്കിയാണ് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളും എയിഡഡു വിദ്യാലയങ്ങളും. കേരളത്തിലെ എയിഡഡു വിദ്യാലയങ്ങളിൽ ഏറെയുംനവോത്ഥാനപ്രവർത്
തനങ്ങളിൽ നിന്നും സ്വാതന്ത്ര്യസമരത്തിൽ നിന്നും ആവേശം ഉൾക്കൊണ്ട ഉത്പതിഷ്ണുക്കളായ പൌര മുഖ്യന്മാർ ആരംഭിച്ചതാണ്.
.കേരളത്തെ ലോകത്തിനു മുന്നിൽ അഭിമാനത്തോടെ തല ഉയർത്തിപ്പിടിക്കാൻ സഹായിച്ചതിൽ പ്രധാന പങ്കു ഇവിടത്തെ പൊതു വിദ്യാലയങ്ങൾക്കാണ് .വിദ്യാലയങ്ങൾ ആരംഭിച്ച മഹാമനസ്ക്കരായ മാനേജെർമ്മാരുടെ പിന്തുടർച്ചക്കാർ വിദ്യാലയ നടത്തിപ്പിലെ ആദായതിലാണ് ആകൃഷ്ടരായത്.അധ്യാപക നിയമനത്തിലെ വൻ കോഴകൾ ലാക്കാക്കിയാണ് അവർ വിദ്യാലയങ്ങൾ നടത്തുന്നത്.എന്നാൽ കുട്ടികളുടെ എണ്ണത്തിൽ വന്ന കുറവ് പുതിയ തസ്തികകൾ ഉണ്ടാക്കി ലാഭം നേടാനുള്ള താൽപ്പര്യങ്ങൾക്ക് വിഘാതമാവുകയാണ്.അത് കൊണ്ട് കുട്ടികളെയും അധ്യാപകരെയും വഴിയാധാരമാക്കി കണ്ണായ സ്ഥലത്ത് കിടക്കുന്ന സ്കൂൾ പറമ്പുകൾ റിയൽ എസ്റ്റെറ്റ് ബിസിനസ്സിനായി മാറ്റാം എന്ന താല്പര്യം ഒരു വിഭാഗം മാനേജെർമ്മാർ വെച്ചുപുലർത്തുന്നു .നാട്ടു നടപ്പുകളും നിയമങ്ങളും പാലിച്ചു കൊണ്ട് ഇതു സാധ്യമാകില്ല .നിയമം എന്തുമാകട്ടെ തങ്ങളുടെ ഇംഗിതം ഏതു കിരാത നടപടിയിലൂടെയും നടപ്പാക്കുമെന്ന ധാർഷ്ട്യമാണ് മാലാപ്പരമ്പിൽ കണ്ടത് .ഈ പ്രവണത മുളയിലെ നുള്ളിയില്ലെങ്കിൽ കേരളത്തിലെ എയിഡഡ വിദ്യാലയങ്ങളുടെ അന്ത്യമാണ് ഉണ്ടാവുക .ആയതിനാൽ മലാപ്പരമ്പ് സ്കൂൾ മനജ്മെന്റിന്റെ ക്രിമിനൽ പ്രവര്‍ത്തനത്തെ ഗൌരവമായി കാണണമെന്ന് സർക്കാരിനോടും മാനേജ്മെന്റുകളുടെ കച്ചവട താൽപ്പര്യങ്ങൽക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് പൊതു സമൂഹത്തോടും ശാസ്ത്രസാഹിത്യപരിഷത്ത് അഭ്യർത്ഥിക്കുന്നു .
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…