ഒക്ടോബര്‍ 5 ബുധനാഴ്ച ഇടപ്പള്ളി പരിഷദ് ഭവനില്‍ നടന്ന മാധ്യമ ശില്പശാല കേന്ദ്ര നിര്‍വ്വാഹകസമിതിയംഗം ജോജി കൂട്ടുമ്മേല്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ കെ.എ., ഐ.ടി. സബ്ക്കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ അഡ്വ. ടി.കെ.സൂജിത് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി. ശ്രീ പി.ആര്.രാഘവന് മാഷ് അദ്ധ്യക്ഷനായിരുന്നു. ഐ.ടി.സബ്ക്കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സുകുമാരന്‍ ഇ.കെ. സ്വാഗതവും പ്രഭാകരന് കുന്നത്ത് നന്ദിയും പറഞ്ഞു.
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…