മാലിന്യസംസ്‌കരണത്തിന് ഫലപ്രദമായ നിരവധി മാര്‍ഗങ്ങള്‍ വികസിച്ചുവന്നിട്ടുണ്ട്. സ്വന്തംവീട്ടില്‍ ചെയ്യാവുന്നതും പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഒരു പ്രദേശത്തിനാകെ സ്വീകരിക്കാവുന്നതുമായ സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. സ്വന്തംവീട്ടില്‍ സംസ്‌കരണം നടത്തുന്നവരായാലും പൊതുസംസ്‌കരണകേന്ദ്രത്തിലേക്ക് കൈമാറുന്നവരായാലും കൈക്കൊള്ളേണ്ട ശാസ്ത്രീയസമീപനമാണ് മാലിന്യം തരംതിരിക്കുക എന്നത്. ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളുമെന്നാണ് ഈ തരംതിരിവ്. ജൈവമാലിന്യങ്ങള്‍ വളമോ വാതകമോ ആക്കിമാറ്റണം. അങ്ങനെ സംസ്‌കരിക്കാന്‍ കഴിയാത്ത അജൈവവസ്തു ക്കള്‍ വൃത്തിയാക്കി സംഭരണകേന്ദ്രങ്ങളിലേക്ക് എത്തിച്ചു കൊടുക്കുകയും വേണം. ചുരുക്കത്തില്‍ മാലിന്യപരിപാലനം സംബന്ധിച്ച് നിലവിലുള്ള ധാരണകളെല്ലാം അടിമുടി മാറേണ്ടതുണ്ട് എന്നര്‍ത്ഥം. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് മാലിന്യസംസ്‌കരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കും സഹായകമാകുന്ന രീതിയില്‍ മാലിന്യസംസ്‌കരണത്തിന്റെ ശാസ്ത്രവും പ്രയോഗവും വിശദീകരിക്കുകയും സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുകയുമാണ് ഈ ഗ്രന്ഥം.
രചന : പ്രൊഫ വി.ആര്‍ രഘുനന്ദനന്‍
വില : 250 രൂപ

Categories: Updates