ഐക്യരാഷ്ട്രസഭ 2019 ആവര്‍ത്തനപ്പട്ടികയുടെ അന്താരാഷ്ട്രവര്‍ഷ മായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. റഷ്യന്‍ രസതന്ത്രജ്ഞ നായ ദിമിത്രി മെന്‍ഡെലിയെഫാണ് (1834-1907) മൂലകങ്ങളെ അവയുടെ ആറ്റോമികസംഖ്യക്കനുസരിച്ച് ക്രമീകരിച്ച് ആവര്‍ത്തനപ്പട്ടിക തയ്യാ റാക്കി പ്രസിദ്ധീകരിച്ചത്. 1869 മാര്‍ച്ച് 6ന് റഷ്യന്‍ കെമിക്കല്‍ സൊസൈറ്റിക്കുമുന്നിലായിരുന്നു അതിന്റെ ആദ്യത്തെ അവതരണം. ആ മഹത്തായ കണ്ടുപിടുത്തത്തെ യൂറോപ്പിലെ വിവിധ ശാസ്ത്ര സംഘടനകള്‍ അംഗീകരിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. അതിന്റെ 150-ാം വാര്‍ഷികമാണ് 2019. ഇതുകൂടാതെ ഇന്റര്‍നാ ഷണല് യൂണിയന് ഓഫ് പ്യുര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രിയുടെ (IUPAC) ശതാബ്ദിയും 2019ലാണ്.
നിലവില്‍ അറിയപ്പെടുന്ന 118 മൂലകങ്ങളുടെ സവിശേഷതകളു ടെയും അവ തമ്മിലുള്ള ബന്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്. 150 വര്‍ഷം മുമ്പ് ദിമിത്രി മെന്ഡെലി യെഫ് തന്റെ ആവര്‍ത്തനപ്പട്ടിക നിര്‍ദേശിച്ചപ്പോള്‍ എല്ലാ മൂലകങ്ങ ളെയും കണ്ടെത്തിയിരുന്നില്ല. സമാനമൂലകങ്ങളെ ഒരേഗ്രൂപ്പില്‍ പ്പെടുത്തി സ്ഥാനനിര്‍ണയം നടത്തിയപ്പോഴാണ് ചില കള്ളികളില്‍ മൂലകമില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ഈ പ്രശ്നത്തെ ശാസ്ത്ര ത്തിന്റെ രീതിയിലൂടെ വിശകലനം ചെയ്താണ് ഒഴിവുള്ള കള്ളികളിലെ മൂലകങ്ങളെ പില്ക്കാലത്ത് കണ്ടുപിടിക്കും എന്ന ധീരമായ പ്രവചനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. അവയെ പില്ക്കാലത്ത് കണ്ടെ ത്തുകയും ചെയ്തു. അദ്ദേഹം പ്രവചിച്ച സ്വഭാവങ്ങളെല്ലാം അവയ്ക്കു ണ്ടായിരുന്നുവെന്നകാര്യം അത്ഭുതകരമാണ്.
മെന്‍ഡെലിയെഫിന്റെ ആവര്‍ത്തനപ്പട്ടികയുടെ കണ്ടെത്തല്‍ ലക്ഷ ണമൊത്ത ഒരു ശാസ്ത്രകഥ തന്നെയാണ്. അതുപോലെത്തന്നെ രസകരവും ആവേശകരവും ഉദ്വേഗജനകവുമാണ് മൂലകങ്ങള്‍ കണ്ടെ ത്തിയ കഥയും. ഓരോ മൂലകങ്ങളുടെയും കണ്ടെത്തലിനുപിന്നിലെ കഥകള്‍ രസകരമായും ശാസ്ത്രത്തിന്റെ രീതിയും കൃത്യതയും ചോര്‍ ന്നുപോകാതെയും അവതരിപ്പിക്കുന്നു ഈ പുസ്തകം.
ആവര്‍ത്തനപ്പട്ടികയുടെ അന്താരാഷ്ട്രവര്ഷത്തില് ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്ത്ഥ്യ മുണ്ട്. വളരെക്കുറഞ്ഞ സമയത്തിനകം ഇങ്ങനെയൊരു പുസ്തകം തയ്യാറാക്കിത്തന്ന പ്രൊഫ. എസ്.ശിവദാസിനോടുള്ള നന്ദി രേഖപ്പെടു ത്താനും ഈ അവസരം വിനിയോഗിക്കുന്നു.
രചന- പ്രൊഫ എസ് ശിവദാസ്
വില-180 രൂപ
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…