യുറീക്ക ദ്വൈവാരികയുടെ സൂഷ്മജീവിപ്പതിപ്പ് ഉടന്‍ പുറത്തിറങ്ങുന്നു. ആഗസ്റ്റ് ഒന്നിന്റെ ലക്കമാണ് സൂക്ഷ്മജീവി പതിപ്പായിട്ടെത്തുന്നത്. സൂഷ്മജീവികളെ കുറിച്ചും അവ പ്രകൃതിയിലും മനുഷ്യനിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും കുട്ടികള്‍ക്ക് ഒത്തിരിയൊത്തിരി വായിക്കാനായി പ്രത്യേകം പതിപ്പായിട്ടാണ് ഇതെത്തുക. നിങ്ങളുടെ കുട്ടിക്ക് അമൂല്യമായ ഒരു സമ്മാനമാകും ഇത്. ഒരു കോപ്പിക്ക് വില 20 രൂപയാണ്. കോപ്പികൾക്ക് അതത് ജില്ലകളിലെ ജില്ലാ പരിഷദ് ഭവനുകളിലോ പ്രാദേശിക പരിഷത്ത് പ്രവർത്തകരെയോ ബന്ധപ്പെടാം. മാനേജിങ്ങ് എഡിറ്ററെ 9400 583 200 എന്ന നമ്പറിൽ വിളിച്ച് നിങ്ങളുടെ കോപ്പികള്‍ ഉറപ്പാക്കാം.

Categories: Updates