യൂറിന്‍ തെറാപ്പി : ചരിത്രവും ശാസ്ത്രവും
കപടസാക്ഷ്യങ്ങളുടെ പിന്‍ബലത്തോടെ പ്രചരിപ്പിക്കപ്പെടുന്ന അടിസ്ഥാനമില്ലാത്ത ‘ചികിത്സ’യാണു യൂറിന്‍ തെറാപ്പി. പൊതുജനത്തിന്റെ യുക്തിബോധക്കുറവിനെ പ്രയോജനപ്പെടുത്തി അവരെ കബളിപ്പിക്കുന്ന ക്രൂരവിനോദമാണിത്. മൂത്രമെന്ന വിസര്‍ജ്യത്തെ സര്‍വരോഗസംഹാരിയായി വേഷംകെട്ടിച്ചിറക്കിയതിന്റെ പിന്നാമ്പുറക്കഥകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സമര്‍ഥമായ കുയുക്തികള്‍ ഉപയോഗിച്ച് സാമാന്യജനത്തെ എങ്ങനെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന വിശകലനം. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മലയാളിയുടെ യുക്തിബോധത്തെ ശക്തിപ്പെടുത്താനുള്ള ഒരു എളിയ ശ്രമം.
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…