യൂറിന്‍ തെറാപ്പി : ചരിത്രവും ശാസ്ത്രവും
കപടസാക്ഷ്യങ്ങളുടെ പിന്‍ബലത്തോടെ പ്രചരിപ്പിക്കപ്പെടുന്ന അടിസ്ഥാനമില്ലാത്ത ‘ചികിത്സ’യാണു യൂറിന്‍ തെറാപ്പി. പൊതുജനത്തിന്റെ യുക്തിബോധക്കുറവിനെ പ്രയോജനപ്പെടുത്തി അവരെ കബളിപ്പിക്കുന്ന ക്രൂരവിനോദമാണിത്. മൂത്രമെന്ന വിസര്‍ജ്യത്തെ സര്‍വരോഗസംഹാരിയായി വേഷംകെട്ടിച്ചിറക്കിയതിന്റെ പിന്നാമ്പുറക്കഥകളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. സമര്‍ഥമായ കുയുക്തികള്‍ ഉപയോഗിച്ച് സാമാന്യജനത്തെ എങ്ങനെ വഴിതെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന വിശകലനം. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മലയാളിയുടെ യുക്തിബോധത്തെ ശക്തിപ്പെടുത്താനുള്ള ഒരു എളിയ ശ്രമം.

Categories: Updates