പ്രിയ സുഹൃത്തേ,

ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണവും തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങളും ശാസ്ത്രീയമായി
ആസൂത്രണം ചെയ്യുന്നതിന് സഹായകരമായ മുഴുവന്‍ വിവര ശേഖരവും Geographical Information System (G.I.S) എന്ന കമ്പ്യൂട്ടര്‍
സങ്കേതം ഉപയോഗിച്ച് ചിട്ടപ്പെടുത്തി വെബ്‌ ഇന്റര്‍ഫേസില്‍ രേഖപ്പെടുത്തുന്ന പ്രവര്‍ത്തി I.R.T.C ഏറ്റെടുത്തിരുന്നു. കോഴിക്കോട് ജില്ലയിലെ
50 – പഞ്ചായത്തുകളില്‍ ഈ പ്രവര്‍ത്തി I.R.T.C പൂര്‍ത്തിയാക്കിയ വിവരം അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. പഞ്ചായത്തിലെ പ്രകൃതി വിഭവങ്ങള്‍,
പ്രതല വിവരങ്ങള്‍, ജലസ്രോതസ്സുകള്‍, കാര്‍ഷിക വിഭവങ്ങള്‍, ഗതാഗത വാര്‍ത്ത വിനിമയ വിവരങ്ങള്‍, വനവിഭവങ്ങള്‍, മനുഷ്യവിഭവങ്ങള്‍,
പരിസ്ഥിതി ഘടകങ്ങള്‍ തുടങ്ങി 29 വ്യത്യസ്ത വിവര വ്യുഹങ്ങള്‍ ആവശ്യാനുസരണം ഏതു നിമിഷവും ഡൌണ്‍ലോഡ് ചെയ്തു വികസന ആസൂത്രണത്തിനു
ഉപയോഗിക്കുവാന്‍ കഴിയുന്നതാണ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഗ്രാമ വികസനത്തിന്‌ വിവര വ്യവസ്ഥ ഈ രീതിയില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അനന്ത സാധ്യതകള്‍ നാടിന്റെ പ്രാദേശിക വികസനത്തിന്‌ ഉപയോഗപ്പെടുത്തുന്നതിന്റെ ഒരു ഉത്തമ മാതൃകയാണിത്‌.
ഭാവിയിലുണ്ടാകുന്ന ഏത് വിവരവും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന വിധമാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.

ഈ വിവരങ്ങള്‍ www.keralaresourcemaps.in എന്ന വെബ്‌സൈറ്റില്‍ കിട്ടുന്നതാണ്. വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് ബഹു. പഞ്ചായത്ത് വകുപ്പ് മന്ത്രി ശ്രീ. എം . കെ മുനീറും ഉപയോഗക്രമത്തിന്റെ കൈമാറ്റം കോഴിക്കോട് എം. എല്‍ .എ. ശ്രീ. എ. പ്രദീപ്‌ കുമാറും ഓഗസ്റ്റ്‌ – 6 ശനിയാഴ്ച കാലത്ത് 10 മണിക്ക് നിര്‍വഹിക്കുന്നതാണ്. ചടങ്ങില്‍ കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. കാനത്തില്‍ ജമീല അധ്യക്ഷ ആയിരിക്കും. യോഗത്തില്‍ സംബന്ധിക്കാനും ഇതിന്റെ ജനകീയ പ്രചാരകനകാനും താങ്കളെയും ക്ഷണിചൂകൊള്ളൂന്നു.
സ്നേഹപൂര്‍വ്വം

Prof . കെ ശ്രീധരന്‍
ഡയറക്ടര്‍
ഐ. ആര്‍. ടി. സി .

Categories: Updates