അന്താരാഷ്ട്ര വനിതാദിനത്തിന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബര്‍ 2,3 തീയതികളില്‍ കോട്ടയത്ത് K.P.S. മേനോന്‍ ഹാളില്‍ വച്ച് വനിതാ ചലച്ചിത്രോല്‍സവവും പ്രദര്‍ശനവും സംഘടിപ്പിച്ചു. പരിഷത്ത് കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, കോട്ടയം പബ്ള‍ിക് ലൈബ്രറി എന്നീ സംഘടനകളുമായി ചേര്‍ന്നാണ്പരിപാടി സംഘടിപ്പിച്ചത്. രാവിലെ നടന്ന സെമിനാര്‍ സിസ്ററര്‍ ജെസ്മി ഉദ്ഘാടനം ചെയ്തു. അഡ്വ. ഗിരിജ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സുരേഷ്കുമാര്‍ സ്വാഗതം പറഞ്‍ഞ‍ു. ഡോ. ഹാരിസ്, സുജാ സൂസന്‍ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ‘കേരളത്തിലെ സ്ത്രീ ഇന്നലെ ഇന്ന്എന്ന വിഷയം ടി രാധാമണി, ആര്‍.രാധാക്റഷ്ണന്‍ എന്നിവര്‍ അവതരിപ്പിച്ചു.

Categories: Updates