വിദ്യാഭ്യാസപരിവര്‍ത്തനത്തിന് ഒരാമുഖം (പരിഷ്കരിച്ച പതിപ്പ്)
ലോകപ്രശസ്തരായ വിദ്യാഭ്യാസദാര്ശനികന്മാരുടെ ചിന്തകള്‍, മനഃശാസ്ത്രശാഖകള്‍ മുന്നോട്ടുവയ്ക്കുന്ന പഠനസംബന്ധമായ കാഴ്ചപ്പാടുകള്‍, ചേഷ്ടാവാദത്തില്‍ നിന്ന് ജ്ഞാനനിര്‍മിതിവാദത്തിലേക്കും സാമൂഹികജ്ഞാനനിര്മിതിവാദത്തിലേക്കുമുള്ള വിദ്യാഭ്യാസത്തിന്റെ സൈദ്ധാന്തികതലത്തിലുള്ള വളര്‍ച്ച, പാഠ്യപദ്ധതിരൂപീകരണത്തിന് അടിത്തറയാവേണ്ട നവ മനഃശാസ്ത്രസിദ്ധാന്തങ്ങള്‍, ഭാഷാപഠനത്തിനുള്ള നവീനസമീപനങ്ങള്‍ തുടങ്ങിയവ ഈ പുസ്തകം ആഴത്തില്‍ പരിശോധിക്കുന്നു. നാളത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു വഴികാട്ടിയാണ്. പരിഷത്തിന്റെ വിദ്യാഭ്യാസഗവേഷണകേന്ദ്രം (Educational Research Unit) 2002-ല്‍ തയ്യാറാക്കിയ ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പ്.
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…