വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ അഞ്ചാംക്ലാസ്സ് ലോവര്‍ പ്രൈമറിയുടെ ഭാഗമായും എട്ടാംക്ലാസ്സ് അപ്പര്‍പ്രൈമറിയുടം ഭാഗമായും മാറ്റുകയാണെന്നും ഒമ്പതാംക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സുവരെ സെക്കണ്ടറി വിഗ്യാഭ്യാസ ഘട്ടമെന്നനിലയില്‍ ഒരു കുടക്കീഴിലാക്കുകയാണെന്നും പ്ലസ്ടു ഘട്ടമായ ഹയര്‍സെക്ക്ന്ററിയുടെയും വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയേയും സംയോജിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ തീരുമാനിച്ചതായി മനസിലാക്കുന്നു.
- 9,10 ക്ലാസ്സുകളില്‍ ഓരോ കുട്ടിയ്ക്കും താല്പര്യമുള്ള വിഷയങ്ങളുടെ വിശേഷ പഠനവും (എ ലെവല്‍) എല്ലാ വിഷയങ്ങളുടെയും സാമാന്യ പഠനവും (ഒ ലെവല്‍) ചേര്‍ത്തുകൊണ്ടുള്ള സമീപനം
- ഹയര്‍സെക്കന്ററി തലത്തില്‍ ഐച്ഛിക വിഷയങ്ങളുടെ പഠനത്തിനും തൊഴില്‍ പഠനത്തിനും കൂടുതല്‍ സമയം കിട്ടുന്ന വിധത്തിലുള്ള സംവിധാനം
- മൂന്ന് നിര്‍ബന്ധിത വിഷയങ്ങളോടൊപ്പം വിഷയ സമുച്ചയ വ്യത്യാസമില്ലാതെ ഏതുകുട്ടിയ്ക്കും ഇഷ്ടപ്പെട്ട ഒരു വിഷയംകൂടി പഠിക്കാനുള്ള സൗകര്യം
- തൊഴില്‍ പഠനത്തിനായി തൊഴില്‍ ഇടങ്ങളുടെ സാദ്ധ്യത പരിശോധിക്കല്‍
- ഹയര്‍സെക്കന്ററി പഠനം പൂര്‍ത്തിയാക്കുന്ന എല്ലാവര്ക്കും ഏതെങ്കിലും മേഖലയിലെ തൊഴില്‍ വൈദഗധ്യം ഉണ്ടെന്ന് ഉറപ്പാക്കല്‍
- വേണ്ടത്ര സൗകര്യമുള്ള ലാബ്, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഉറപ്പാക്കല്‍
- വിശാലമായ ഒരു ലൈബ്രറിയും വായനാമുറിയും നിലവാരമുള്ള റഫറന്‍സ് പുസ്തകങ്ങളും എല്ലാ സെക്കന്ററി സ്ക്കൂളിലും ഉറപ്പാക്കല്‍
- പ്രൈമറി ക്ലസുകളുളള ഹൈസ്ക്കൂളില്‍നിന്ന് എട്ടുവരെയുള്ളക്ലാസുകള് വേര്‍പെടുത്തല്‍
- അധ്യാപകര്‍ക്ക് നിരന്തര പരിശീലനം ഉറപ്പാക്കല്‍, ഇതിനനുസൃതമായി വിദ്യാഭ്യാസ മാനേജ്മെന്റ് അദ്ധ്യാപക സൗഹൃദമാക്കി പ്രൊഫണലൈസ് ചെയ്യല്‍
എന്‍.സി.എഫ് 2005 ന്റയും കെ.സി.എഫ്- 2007 ന്റെയും നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അക്കാദമിക്ക് സമൂഹത്തിന്റെയും ജനങ്ങളുടെയും ഇടയില്‍ ചര്‍ച്ച നടത്തി വിദ്യാഭ്യാസമേഖലയിലെ ഭാവിനടപടികള്‍ ആസൂത്രണം ചെയ്യണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.