കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ നിര പ്രവര്‍ത്തകരിലൊരാളായിരുന്ന വെട്ടൂര്‍ പി. രാജന്‍ അന്തരിച്ചു. ശാസ്ത്രഗതി മാസിക മാനേജിംഗ് എഡിറ്റര്‍, പരിഷത്ത് കേന്ദ്രനിര്‍വ്വാഹക സമിതി അംഗം, പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.

വികേന്ദ്രീകൃതാസൂത്രണ ചരിത്രത്തിലെ നാഴികകല്ലും ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റുകളുടെ മുന്‍ഗാമിയുമായ ഗ്രാമശാസ്ത്രസമിതികളുടെ സംഘാടനത്തില്‍ സംസ്ഥാന കണ്‍വീനര്‍ എന്ന നിലയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഗ്രാമശാസ്ത്രം മാസികയുടെ സംഘാടകനായിരുന്നു.

ഭരണപരിഷ്കാര വേദിയുടെ ഭാരവാഹിയും ഭരണചക്രം മാസികയുടെ സ്ഥാപകരിലൊരാളുമായിരുന്നു.

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥനായിരുന്ന വെട്ടൂര്‍ രാജന്‍ 1933 ആഗസ്റ്റ് 30 നാണ് ജനിച്ചത്. ഭാര്യ പരേതയായ സുനന്ദ, മക്കള്‍, സിന്ധു, സന്ധ്യ, സിന്ധ്യ. ശവസംസ്കാരം ഇന്ന് (06-09-14) വൈകിട്ട് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Categories: Updates