ത്രിത്തല്ലൂരില്‍  നടന്ന തൃപ്രയാര്‍  മേഖലാ തല ഉദ്ഘാടനത്തിന് മേഖല സെക്രട്ടറി കെ എസ് സുധീര്‍ അധ്യക്ഷത വഹിച്ചു . തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യാപകനായ ശ്രി പ്രകാശ്‌ ബാബു കാമ്പൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ശ്രി കെ പി രവി പ്രകാശ്‌ കാമ്പൈന്‍ വിശദീകരിച്ചു . ശ്രി പ്രേം പ്രസാദ്‌ ആശംസകള്‍ അര്‍പിച്ചു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കവിത ആലപിച്ചു . വി ആര്‍ ഷിജിത്ത് സ്വാഗതവും ടിസുജിത് നന്ദിയും പറഞ്ഞു. ജനനയന സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ നാടന്‍ പാട്ടുകളും നാടകഗാനങ്ങളും അവതരിപ്പിച്ചു.

Categories: Updates